സൗദി ജവാസത്തിെൻറ 'അബ്ഷീർ' പോർട്ടലിന് 170 ലക്ഷം ഉപയോക്താക്കൾ
text_fieldsജുബൈൽ: സൗദി അറേബ്യയിലെ പൗരന്മാർക്കും താമസക്കാർക്കും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന ആപ്ലിക്കേഷനായ അബ്ഷീറിന് 170 ലക്ഷം ഉപയോക്താക്കൾ.സർക്കാർ ഓഫിസുകൾ സന്ദർശിക്കാതെ നിരവധി സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ അനുവദിക്കുന്ന അബ്ഷർ പ്ലാറ്റ്ഫോം വഴി 200ഓളം സേവനങ്ങളിൽ ഉപയോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
കൂടിക്കാഴ്ചകൾ നടത്തുക, പാസ്പോർട്ടുകൾ പുതുക്കുക, താമസക്കാരുടെ കാർഡുകൾ, ഐഡികൾ, ഡ്രൈവിങ് ലൈസൻസുകൾ എന്നിവ പോലുള്ള സേവനങ്ങളും കൂടാതെ സിവിൽ സ്റ്റാറ്റസ് ഏജൻസിയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ജനന രജിസ്ട്രേഷൻ, വികസിത തക്ദീർ (അസസ്മെൻറ്) സേവനം, സിവിലിയന്മാരുടെ തൊഴിൽ ഭേദഗതി ചെയ്യാൻ അനുവദിക്കുന്ന സേവനം, അമ്മമാർക്ക് പുതിയ കുടുംബ രജിസ്ട്രി , വിവാഹങ്ങൾക്കായി കുടുംബ രജിസ്ട്രി നൽകുന്ന സേവനം എന്നിവ ഉൾപ്പെടുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽനിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 2019ൽ അബ്ഷറിന് 110 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 170 ലക്ഷമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.