തീർഥാടകരുടെ യാത്രക്കായി 1700 ബസുകൾ ഒരുക്കും
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജിൽ തീർഥാടകരുടെ യാത്രക്കായി 1700 ബസുകൾ ഒരുക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 68 അംഗീകൃത ട്രാൻസ്പോർട്ട് കമ്പനികളുടെ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. മക്കയിലേക്കുള്ള പ്രവേശനകവാടത്തിലെ നാല് കേന്ദ്രങ്ങളിലൂടെയായിരിക്കും ബസുകൾ തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കുകയെന്ന് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് ഫോർ ട്രാൻസ്പോർട്ട് അഫയേഴ്സ് വൈസ് പ്രസിഡൻറ് ഉസാമ സുക്കരി പറഞ്ഞു.
ബസുകളുടെയും ഡ്രൈവർമാരുടെയും എണ്ണം കൃത്യമായി രജിസ്്റ്റർ ചെയ്ത് ഉറപ്പുവരുത്തും. ബസുകളുടെ റൂട്ടുകളും ട്രാക്കുകളും ബസിൽ ഉൾക്കൊള്ളുന്ന തീർഥാടകരുടെ വ്യാപ്തിയും നിർദിഷ്്ട ടൈംടേബിളുകളുമെല്ലാം തയാറാക്കി അനുസരിച്ച് ബസുകളുടെ പ്രവർത്തനം ഉറപ്പാക്കുകയും എല്ലാ ബസുകളും ജി.പി.എസ് വഴി ട്രാക് ചെയ്യുമെന്നും ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഉസാമ ഫത്തഹുദ്ദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.