Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​​...

സൗദിയിലേക്ക്​​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ

text_fields
bookmark_border
സൗദിയിലേക്ക്​​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ
cancel

അൽഖോബാർ​: സൗദി അറേബ്യയിലേക്ക്​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1785 പേർ പിടിയിൽ. ഈ പ്രതികളടക്കം ഒരാഴ്​ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച ​ആകെ 21,103 വിദേശികളാണ്​ അറസ്​റ്റിലായത്​. രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12,997 പേർ വിസ നിയമം ലംഘിച്ചവരാണ്​. 5,657 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,449 പേർ തൊഴിൽനിയമ ലംഘകരുമാണ്​.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ 1,785 പേർ പിടിയിലായത്​. ഇതിൽ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു​ ശതമാനം ഇതര രാജ്യക്കാരുമാണ്​. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്​റ്റുകളിൽ വെച്ച്​ 55 പേരും അറസ്​റ്റിലായിട്ടുണ്ട്​. ഇത്തരം നിയമലംഘകർക്ക്​ ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക്​ ജോലി നൽകിയവരുമായ 18​ പേർ വേറെയും പിടിയിലായിട്ടുണ്ട്​.

നിലവിൽ കസ്​റ്റഡിയിലുള്ള 14,100 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിലാണ്​ കഴിയുന്നത്​. ഇതിൽ 12,700 പേർ പുരുഷന്മാരും 1,380 പേർ സ്​ത്രീകളുമാണ്​. 4,800 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത്​ രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്​. 2,558 പേരുടെ വിമാന ടിക്കറ്റ്​ റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്​. ഈ കാലയളവിൽ 15,400 പേരെ നാടുകടത്തി.

നിയമലംഘകർക്ക്​ താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക്​ 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത്​ ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersSaudi Arabia
News Summary - 1785 foreigners who tried to enter Saudi Arabia were arrested
Next Story