ഹൂതികൾ കൈമാറിയ സഖ്യസേനാംഗങ്ങളായ 19 തടവുകാർ റിയാദിലെത്തി
text_fieldsജിദ്ദ: ഹൂതി വിമതരുമായി തടവുകാരെ കൈമാറുന്നതിന് നിലവിൽ വന്ന ധാരണപ്രകാരം യമനിൽ മോചിതരായ സഖ്യസേന അംഗങ്ങളായ 19 തടവുകാർ റിയാദിൽ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്കാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരെത്തിയതെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഇവരിൽ 16 പേർ സൗദി പൗരന്മാരും മൂന്ന് പേർ സുഡാനികളുമാണ്. പകരം സഖ്യസേന വിട്ടയച്ച 250 ഹൂതി തടവുകാരെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൻആയിലേക്ക് തിരിച്ചയച്ചു.
തടവുകാരുടെ പേരിൽ നിലവിലുള്ള കേസ് ഫയലുകളെല്ലാം തീർപ്പാക്കാനും യമനിൽ തടവുകാരായ മുഴുവൻ സഖ്യസേന അംഗങ്ങളെയും മടക്കികൊണ്ടുവരാനുമുള്ള കൈമാറ്റ പ്രക്രിയക്ക് സഖ്യസേന സൈനിക നേതൃത്വത്തിന് വലിയ താൽപര്യമുണ്ടെന്നും വക്താവ് പറഞ്ഞു. തടവുകാരെയും കൈമാറ്റം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഇൻറർനാഷനൽ റെഡ്ക്രോസിെൻറയും യമനിലെ യു.എൻ സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗിെൻറയും ശ്രമങ്ങളെ സഖ്യസേന വക്താവ് അഭിനന്ദിച്ചു.
റിയാദ് വിമാനത്താവളത്തിലെത്തിയ തടവുകാരെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് അൽ റുവൈലി, ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ജോയിൻറ് ഫോഴ്സ് കമാൻഡർ ലെഫ്റ്റനൻറ് ജനറൽ മുതലഖ് ബിൻ സാലിം അൽഅസ്മഅ, സായുധസേന ശാഖ കമാൻഡർമാർ, നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ സൈനികോപകരണ തലവൻ മേജർ ജനറൽ മുഹമ്മദ് ബിൻ സെയ്ദ് അൽ ഖഹ്താനി, സൗദിയിലെ സുഡാൻ എംബസിയിലെ സൈനിക അറ്റാച്ച് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുൽ വാഹിദ് അബ്ഷർ എന്നിവർ ചേർന്നു സ്വീകരിച്ചു.
യമനിലെ നിയമാനുസൃത സർക്കാരും ഹൂതികളും തമ്മിൽ ആരംഭിച്ച തടവുകാരുടെ കൈമാറ്റം ഞായറാഴ്ച വരെ തുടരും. ആദ്യഘട്ടം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ റെഡ്ക്രസൻറ് വിമാനങ്ങൾ 318 തടവുകാരെ സൻആയിലേക്കും ഏദനിലേക്കും കൊണ്ടുപോയി. ഹൂതികൾ മോചിപ്പിച്ചവരിൽ മുൻ പ്രതിരോധ മന്ത്രി മഹ്മൂദ് അൽ സുബൈഹിയും മുൻ പ്രസിഡൻറ് നാസർ മൻസൂർ ഹാദിയുടെ സഹോദരനും ഉൾപ്പെടുന്നു. യമനിലെ ആറ് വിമാനത്താവളങ്ങളിലേക്ക് 15 വിമാനങ്ങൾ വഴി ഇരുവശത്തുമുള്ള 800 തടവുകാരെ കൈമാറുമെന്നാണ് റിപ്പോർട്ട്.
സഖ്യസേനയിലെ 19 തടവുകാരുടെ കൈമാറ്റം നടന്ന് അവരെ റിയാദിലെത്തിച്ചത് രണ്ടാമത്തെ ദിവസമാണ്.
യമനിലെ അൽ മഖാഅ്, സൻആ, സൗദിയിലെ അബഹ, റിയാദ് എന്നീ വിമാനത്താവളങ്ങൾ വഴിയാണ് രണ്ടാംഘട്ട ഓപ്പറേഷൻ നടക്കുകയെന്ന് തടവുകാരുടെ ചർച്ചകൾക്കുള്ള സർക്കാർ പ്രതിനിധി സംഘത്തിെൻറ വക്താവും മനുഷ്യാവകാശ മന്ത്രാലയം അണ്ടർസെക്രട്ടറിയുമായ മാജിദ് ഫദാഇൽ ട്വീറ്റ് ചെയ്തു. ഇൻറർനാഷനൽ റെഡ് ക്രോസിെൻറ ആറ് വിമാനങ്ങളിലൂടെയായിരിക്കും കൈമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.