Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right200 ഗ​വ​ൺ​മെ​ന്റ്​...

200 ഗ​വ​ൺ​മെ​ന്റ്​ ആ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി; നി​ല​വി​ലു​ള്ള​ത്​ 630 എ​ണ്ണം

text_fields
bookmark_border
government apps
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 200 സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ (ആ​പ്ലി​ക്കേ​ഷ​നു​ക​ൾ) നി​ർ​ത്ത​ലാ​ക്കു​ക​യോ പ​ര​സ്​​പ​രം ല​യി​പ്പി​ക്കു​ക​യോ ചെ​യ്​​തെ​ന്ന്​ അ​ധി​കൃ​ത​ർ. നി​ല​വി​ലു​ള്ള​ത്​ 630 സ​ർ​ക്കാ​ർ ആ​പ്പു​ക​ളാ​ണെ​ന്നും ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്റ്​ അ​തോ​റി​റ്റി (ഡി.​ജി.​എ) പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ൽ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ മൊ​ത്തം 816 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​യി​ൽ ചി​ല​ത് കാ​ല​ക്ര​മേ​ണ മ​റ്റു​ള്ള​വ​യു​മാ​യി ല​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ളു​ടെ സം​യോ​ജ​ന​ത്തോ​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഡി.​ജി.​എ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ല​യ​ന​ത്തി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും എ​ട്ട് സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ എ​ണ്ണം 160ൽ​നി​ന്ന് 20 ആ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വി​ജ​യി​ച്ചു. ഏ​ക​ദേ​ശം 10 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘സി​ഹ​ത്തീ’ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ല​യി​പ്പി​ച്ചു.

നാ​ലെ​ണ്ണം ഡോ​ക്​​ട​ർ​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ചാ​ന​ലു​ക​ൾ ന​ൽ​കു​ന്ന ‘അ​ന​റ്റ്’ എ​ന്ന പ്ലാ​റ്റ്‌​ഫോ​മു​മാ​യി ല​യി​പ്പി​ച്ചു. ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സേ​വ​ന മേ​ഖ​ല​യി​ൽ 25 പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ല​യി​പ്പി​ച്ച് ലോ​ജി​സ്​​റ്റി​ക് ആ​പ്ലി​ക്കേ​ഷ​ന്​ അ​തോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി. അ​തേ​സ​മ​യം, എ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ല​യ​ന​ത്തോ​ടെ വ്യ​വ​സാ​യ ഖ​ന​ന മേ​ഖ​ല​ക​ളി​ൽ ‘സെ​നാ​യ്’ എ​ന്ന ഒ​റ്റ പ്ലാ​റ്റ്‌​ഫോം മാ​ത്ര​മാ​ക്കി.

22 പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ല​യ​ന​ത്തോ​ടെ മു​നി​സി​പ്പ​ൽ, റൂ​റ​ൽ, ഹൗ​സി​ങ്​ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ‘ബ​ല​ദി’, ‘ഫു​റാ​സ്’ എ​ന്നീ ര​ണ്ട്​ ആ​പ്പു​ക​ൾ മാ​ത്ര​മാ​ണ്​ നി​ല​വി​ലു​ള്ള​ത്. മാ​ന​വ​വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ 10 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​ണ്ട്. അ​വ​യു​മാ​യി 51 ആ​പ്പു​ക​ളാ​ണ്​ ല​യി​പ്പി​ച്ച​ത്. നി​ക്ഷേ​പ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ‘ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ സൗ​ദി അ​റേ​ബ്യ’ ആ​പ്ലി​ക്കേ​ഷ​നി​ൽ 24 ആ​പ്പു​ക​ൾ ല​യി​പ്പി​ച്ചു.

ഡി.​ജി.​എ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു വ​കു​പ്പി​നും സ​ർ​ക്കാ​ർ പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. സ​ർ​ക്കാ​റി​​ന്റെ വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 4,600ൽ ​എ​ത്തി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഓ​രോ​ന്നും ഏ​ക​ദേ​ശം 10 സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ എ​ണ്ണം 630 ആ​യ​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscontinuedSaudi Arabiagovernment apps
News Summary - 200 government apps have been discontinued-The current number is 630
Next Story