11 വര്‍ഷത്തെ അജ്ഞാത വാസത്തിന് അറുതി; നസീമയെ അല്‍ഖര്‍ജില്‍ കണ്ടത്തെി
text_fieldsറിയാദ്: ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ ഉമ്മക്കു വേണ്ടിയുള്ള മക്കളുടെ 11 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി. കാണാമറയത്തായിരുന്ന മലയാളി വീട്ടു വേലക്കാരിയെ ഒടുവില്‍ അല്‍ഖര്‍ജിലെ ദിലം സുലൈമാനിയയില്‍ കണ്ടത്തെി. 2002ല്‍ വീട്ടുജോലിക്കായി സൗദിയിലത്തെിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനിയായ ആറ്റുവരമ്പ് വീട് നസീമ (50) എവിടെയാണെന്ന് മക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഒരു വിവരമുണ്ടായിരുന്നില്ല. കുടുംബവുമായി ബന്ധപ്പെടാതിരുന്ന ഇവരെ അല്‍ഖര്‍ജ് പൊലീസിന്‍െറ സഹായത്തോടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീബ് പാഴൂരാണ് കണ്ടത്തെിയത്. സഹോദരന്‍ നല്‍കിയ വിസയിലാണ് നസീമ റിയാദിലത്തെുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ മൂന്ന് പെണ്‍മക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവിടെ എത്തുന്നത്. 2004 സെപ്റ്റംബറില്‍ അവധിക്ക് പോയി തിരിച്ചു വന്നതോടെയാണ് ദുരിതം തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. സഹോദരീ ഭര്‍ത്താവ് സുധീര്‍ പലതവണ സ്പോണ്‍സറുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചെങ്കിലും നസീമയെ ചോദിച്ചാല്‍ ഫോണ്‍ റിസീവര്‍ പുറത്ത് വെച്ച് പോകുമത്രെ. പിന്നീട് ഇത്രയും കാലം ഒരു വിവരവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പലതവണ പരാതി അയച്ചു. മാധ്യമങ്ങളിലൂടെയും അഭ്യര്‍ഥിച്ചു. എല്ലാം വെറുതെയായി. അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിനും നേരിട്ട് നിവേദനം നല്‍കി. ഇക്കാലയളവിനുള്ളില്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നസീമയുടെ മൂന്ന് പെണ്‍മക്കളുടേയും വിവാഹം നടന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരമറിഞ്ഞാണ് മുനീബ് നസീമയെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സ്പോണ്‍സറുടെ വിലാസം ലഭ്യമായിരുന്നില്ല. ഫോണ്‍ നമ്പറും പ്രവര്‍ത്തനരഹിതമായിരുന്നു. അവരുടെ വീടിനെക്കുറിച്ച് ഏകദേശം വിവരം ലഭിച്ചപ്പോള്‍ അല്‍ഖര്‍ജിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു.
പൊലീസുകാരുടെ അന്വേഷണത്തില്‍ ലഭിച്ച പോസ്റ്റ് ബോക്സ് നമ്പര്‍ വഴിയാണ് വീട് കണ്ടത്തൊന്‍ സാധിച്ചത്. പൊലീസ് ബന്ധപ്പെട്ടതോടെ നസീമ വീട്ടിലുണ്ടെന്നും സ്റ്റേഷനില്‍ ഹാജരാക്കാമെന്നും സ്പോണ്‍സറുടെ മകന്‍ അറിയിച്ചു. മുനീബ് സ്വന്തം കുടുംബത്തോടൊപ്പം നസീമ ജോലി ചെയ്യുന്ന വീട്ടിലത്തെിയപ്പോഴാണ് കൂടുതല്‍ വിശദാംശങ്ങള്‍ അറിഞ്ഞത്. പതിനൊന്ന് വര്‍ഷമായി ശമ്പളമോ മറ്റ് ആനുകൂല്യമോ നല്‍കിയിട്ടില്ല. നാട്ടില്‍ പോകണമെന്ന് പറഞ്ഞാല്‍ സ്പോണ്‍സറുടെ ഭാര്യ മര്‍ദിക്കുമായിരുന്നു.
എത്രയും പെട്ടെന്ന് നാട്ടിലത്തെണമെന്ന് പറയുമ്പോഴും 11 വര്‍ഷത്തെ അധ്വാനത്തിന്‍െറ പ്രതിഫലം വാങ്ങിത്തരണമെന്നാണ് നസീമക്ക് എംബസിയോട് അപേക്ഷിക്കാനുള്ളത്. ഇവരെ നാട്ടിലയക്കാന്‍ വേണ്ടത് ചെയ്യാമെന്ന് സ്പോണ്‍സറുടെ മകന്‍ ഏറ്റിട്ടുണ്ടെങ്കിലും പാസ്പോര്‍ട്ടും ഇഖാമയും കാലഹരണപ്പെട്ടതിനാല്‍ രേഖകള്‍ ശരിയാക്കാന്‍ സമയമെടുക്കും.
ഉമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നത് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു നസീമയുടെ മക്കള്‍. പൊലീസ് സ്റ്റേഷനില്‍ നിന്ന് സംസാരിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് വിശ്വസിക്കാനായത്. അധികം താമസിയാതെ ഉമ്മയെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.