നിര്‍ജീവ അക്കൗണ്ടുകള്‍ ഭീകരര്‍ കൈകാര്യം ചെയ്യുന്നു
text_fieldsജിദ്ദ: എക്സിറ്റില്‍ സൗദി വിടുന്ന വിദേശികള്‍ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ വഴി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ സൂക്ഷിക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്. സ്വന്തം അക്കൗണ്ട് മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയെന്ന് കണ്ടത്തെിയാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. രാജ്യത്ത് നിന്ന് എക്സിറ്റില്‍ പോകുന്ന നിരവധി വിദേശികള്‍ അവരുടെ അക്കൗണ്ടുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് സൂചിപ്പിച്ചു. അജ്ഞതയോ അലസതയോ കാരണം അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ പലരും മുതിരാറില്ല. ഇത്തരം അക്കൗണ്ടുകള്‍ രാജ്യസുരക്ഷക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണെന്നാണ് കണ്ടത്തെല്‍. തങ്ങളുടെ മടക്കത്തിന് ശേഷം അക്കൗണ്ടുകള്‍ ആരും ഉപയോഗിക്കുന്നില്ളെന്ന് ഓരോ വിദേശിയും ഉറപ്പാക്കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ കൃത്യമായി ക്ളോസ് ചെയ്ത ശേഷമായിരിക്കണം രാജ്യം വിടേണ്ടത്.
ഭീകരവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ തമ്മില്‍ ഇലക്ട്രോണിക് ബാങ്കിങ് വഴി പണം കൈമാറുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷ വിദഗ്ധന്‍ നായിഫ് അല്‍ മര്‍വാനി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ബാങ്കിങ് വഴിയാണ് 2001 ല്‍ അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഫണ്ട് കൈമാറിയത്. ഇത്തരം അപകടങ്ങളെ കുറിച്ച് അക്കൗണ്ട് ഉടമകള്‍ ബോധവാന്മാരായിരിക്കണം. ഫൈനല്‍ എക്സിറ്റിന് അപേക്ഷിക്കുന്നതിനൊപ്പം തന്നെ അക്കൗണ്ട് ക്ളോസ് ചെയ്യാനും അപേക്ഷ നല്‍കുന്നതാണ് അഭികാമ്യമെന്ന് മര്‍വാനി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.