അസീര്‍ അതിശൈത്യത്തിന്‍െറ പിടിയില്‍
text_fieldsഖമീസ് മുശൈത്: സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ അസീര്‍ കൊടുംതണുപ്പിന്‍െറ പിടിയില്‍.
താരതമ്യേന മിതമായ കാലാവസ്ഥയുള്ള ഖമീസ് മുശൈതില്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി 6 ഡിഗ്രിയിലേക്ക് വരെ ഊഷ്മാവ് താഴ്ന്നു. ഉയര്‍ന്ന പ്രദേശമായ അബഹ, അല്‍സുദ, അല്‍ബാഹ, തനൂമ, നമാസ്, ദഹ്റാന്‍ ജുനൂബ് തുടങ്ങിയ ഭാഗങ്ങളില്‍ കടുത്ത ശൈത്യമാണ് രാവും പകലും അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ പോലും കനത്ത മൂടല്‍ മഞ്ഞും ഇടക്കിടക്ക് ആലിപ്പഴ വര്‍ഷവും ഉണ്ടാകുന്നുണ്ട്.
ശൈത്യകാലത്തിന്‍െറ ആരംഭം അറിയിച്ച് അസീറിന്‍െറ നമാസ്, തനൂമ പോലെയുള്ള പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍ ഖമീസില്‍ മഴ കുറവായിരുന്നു. സമീപ പ്രവിശ്യകളായ നജ്റാന്‍, ജീസാന്‍ തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു.
അസീറിനെ സംബന്ധിച്ച് ഇത് വിളവെടുപ്പിന്‍െറ കാലം കൂടിയാണ്. തക്കാളി, വഴുതന, മുളക്, വാഴപ്പഴം തുടങ്ങി പലതരം വിളവെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. അല്‍സുദ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഹബീലില്‍ ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടക്കേണ്ടിയിരുന്ന ഹബീല്‍ തേന്‍ ഉത്സവം ഇതുവരെ തുടങ്ങിയിട്ടില്ല.
ഈ പ്രദേശത്ത് കഴിഞ്ഞ മാസത്തില്‍ ഇടയ്ക്കിടെ മഴ പെയ്തതിനാല്‍ കൂടുകളില്‍ തേന്‍ ശേഖരണം വേണ്ട രീതിയില്‍ നടക്കാതിരുന്നതിനാലാണ് തേന്‍ കര്‍ഷകരുടെ വിപണനത്തിന്‍െറയും പ്രദര്‍ശനത്തിന്‍െറയും ഉത്സവകാലം നീണ്ടത്.
തണുപ്പ് വര്‍ധിച്ചതോടെ രാത്രി നേരത്തെ തന്നെ പട്ടണങ്ങളില്‍ നിന്നും ആളുകള്‍ ഒഴിയുന്നത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ തണുപ്പിന് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ എല്ലാ വര്‍ഷത്തേയും പോലെ ചെലവുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.