സഖ്യസേന ആക്രമണത്തില്‍ 15 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു
text_fieldsറിയാദ്: ദക്ഷിണ സൗദിയിലെ യമന്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച ഷെല്‍ വര്‍ഷത്തില്‍ രണ്ടു വിദേശികള്‍ മരിച്ചു. സഖ്യസേന അതിര്‍ത്തിയില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ 15 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. ജീസാനിലെ അല്ഖുബ മേഖലയില്‍ ശനിയാഴ്ച അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഹൂതി വിമതരെ സൈന്യം തുരത്തുകയായിരുന്നുവെന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളുടെ വാഹനവും സൈന്യം തകര്‍ത്തു.
യമന്‍ അതിര്‍ത്തിപ്രദേശമായ നജ്റാനിലാണ് അയല്‍നാട്ടില്‍ നിന്നു ഹൂതികള്‍ തൊടുത്ത ഷെല്‍ പതിച്ച് രണ്ടു വിദേശ തൊഴിലാളികള്‍ മരിച്ചത്. ഒരു സ്വദേശി പൗരന് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന സംഭവത്തില്‍ മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.