Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂടല്‍മഞ്ഞ്;...

മൂടല്‍മഞ്ഞ്; മൂന്നാംദിനവും  ജിദ്ദ വിമാനം അബഹയില്‍ വൈകി

text_fields
bookmark_border

ഖമീസ് മുശൈത്: കഴിഞ്ഞ ദിവസങ്ങളില്‍ അബഹയില്‍ രാവിലെ ഉണ്ടായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും വിമാന സര്‍വീസുകള്‍ താളംതെറ്റി. നിലവില്‍ ഫൈ്ള ദുബൈ വിമാനം മാത്രമാണ് രാജ്യാന്തര വിമാനങ്ങളില്‍ രാവിലെ അബഹയില്‍ എത്തുന്നത്. ബാക്കി വിമാനങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ് സര്‍വീസ് നടത്തുന്നത്. 
ശനിയാഴ്ച രാവിലെ ശക്തമായ മുടല്‍മഞ്ഞ് മൂലം ഫൈ്ള ദുബൈ വിമാനം ത്വാഇഫില്‍ ഇറക്കുകയും ഇവിടേക്ക് വരേണ്ടിയിരുന്ന യാത്രക്കാരെ ബസ്സില്‍ അബഹയില്‍ എത്തിക്കുകയുമായിരുന്നു. ദിവസവും അതിരാവിലെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ഇവിടേക്ക് വരുന്ന സൗദിയ വിമാനവും അന്ന് വൈകിയാണ് എത്തിയത്. 
ഞായറാഴ്ച സൗദി വിമാനം വന്നില്ല. ദിവസവും രാവിലെ 6.30 ന് എത്തുന്ന ഫൈ്ളദുബൈ അന്ന് 11.40 നാണ് ഇറങ്ങിയത്. തിങ്കളാഴ്ച കാലാവസ്ഥ അനുകൂലമായിരുന്നു.
 ജിദ്ദയില്‍ നിന്നുള്ള സൗദിയ വരാതിരുന്നതൊഴിച്ചാല്‍ മറ്റ് വിമാനങ്ങളൊക്കെ കൃത്യസമയത്ത് തന്നെ എത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi climate
Next Story