തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം രണ്ടു മാസമായി അബഹയിലെ മോര്‍ച്ചറിയില്‍
text_fieldsഖമീസ് മുശൈത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് അബഹ അസീര്‍ ആശുപത്രിയില്‍ മരിച്ച തിരുവനന്തപുരം, ബാലരാമപുരം ഐത്തിയൂര്‍ പുന്നവിള വീട്ടില്‍ അഗ്സ്റ്റ്യന്‍ നാസന്‍െറ (50) മൃതദേഹം പണമില്ലാത്തതിനാല്‍ രണ്ട് മാസമായി മോര്‍ച്ചറിയില്‍. നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലത്തെണമെങ്കില്‍ ഏകദേശം 8,500 സൗദി റിയാലെങ്കിലും വേണം. കഴിഞ്ഞ 23 വര്‍ഷമായി അസീറില്‍ ജോലി ചെയ്ത് വരുന്ന ഇദ്ദേഹം ഓടിച്ചിരുന്ന വണ്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും കഴുത്തിന് ഒടിവ് പറ്റിയതിനാല്‍ ത്വരീബിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തൊട്ടടുത്ത ദിനം ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അബഹ അസീര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 101 ദിവസത്തെ ചികിത്സക്ക് ശേഷമായിരുന്നു അന്ത്യം.
കുട്ടുകാരന്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശി ബ്രഹ്മദാസ് മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ജോലികള്‍ ഏറ്റെടുക്കുകയും സ്പോണ്‍സറെ സമീപിക്കുകയും ചെയ്തു. ഒരു ആഴ്ച കൊണ്ട് തന്നെ അത്യാവശ്യം രേഖകളൊക്കെ ശരിയാക്കി സമീപിച്ചപ്പോള്‍ ആദ്യം വേണ്ട ധനസഹായം ചെയ്യാമെന്നേറ്റ സ്പോണ്‍സര്‍ അവസാനം ഒഴിഞ്ഞ് മാറി. പിന്നീട് അന്വേഷിച്ചപ്പോള്‍ മരിച്ച അഗസ്റ്റ്യന്‍ പലരില്‍ നിന്നും കടം വാങ്ങിയ പണം താന്‍ കൊടുത്ത് വീട്ടിയെന്നും ആശുപത്രി വകയില്‍ നല്ളൊരു സംഖ്യ വേറെയും ചെലവായെന്നും അതിനാല്‍ ഇനി പണം ചെലവിടാന്‍ നിര്‍വാഹമില്ളെന്നുമാണ് സ്പോണ്‍സര്‍ പറഞ്ഞത്. തുടര്‍ന്ന് അഗസ്റ്റ്യന്‍െറ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് അവരുടെ ദയനീയാവസ്ഥ ബ്രഹ്മദാസ് അറിയുന്നത്. രണ്ട് പെണ്‍മക്കളില്‍ മൂത്തവളുടെ വിവാഹം നടത്തുന്നതിനായി ജില്ലാ സഹകരണ ബാങ്കില്‍ നിന്നു രണ്ട് ലക്ഷം രൂപ എടുത്തത് കൂടാതെ മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നു അഞ്ച് ലക്ഷം രൂപ പലിശക്കും വായ്പയെടുത്തിരുന്നു. ബാങ്കിലെ അടവ് മുടങ്ങിയതോടെ ആകെ ഉണ്ടായിരുന്ന എട്ട് സെന്‍റ് സ്ഥലവും ചെറിയ വീടും ജപ്തി നടപടിയിലാണ്. ഗൃഹനാഥന്‍െറ മരണത്തിന്‍െറ കാരണം പറഞ്ഞാണ് ഇപ്പോള്‍ ജപ്തി നീട്ടി വെച്ചിരിക്കുന്നത്. ഏത് സമയവും വീട് ബാങ്കുകാര്‍ക്ക് വിട്ട് കൊടുത്ത് ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍. രണ്ടാമത്തെ മകള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. ഇവരെ കൂടാതെ ഭാര്യ ലീലയുടെ പ്രായമായ അച്ഛനും അമ്മയും ഇവര്‍ക്കൊപ്പമാണ് താമസം. ഗൃഹനാഥന്‍െറ മരണത്തോടെ വരുമാന മാര്‍ഗമില്ലാതെ പ്രയാസപ്പെടുകയാണ് ഈ നിര്‍ധന കുടുംബം. സ്പോണ്‍സറോ കനിവുള്ള മറ്റാരെങ്കിലുമോ നാട്ടിലയക്കുന്നതിനുള്ള പണം നല്‍കി സഹായിച്ചാല്‍ മാത്രമേ ഇവര്‍ക്ക് അഗസ്റ്റ്യന്‍െറ മൃതദേഹമെങ്കിലും കാണാന്‍ കഴിയൂ.
ദയനീയാവസ്ഥ അറിഞ്ഞതോടെ ബ്രഹ്മദാസ് ഇവിടുള്ള പല സംഘടനകളുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ളെന്നു അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടതിന്‍െറ ഫലമായി അവസാനം അവിടെ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് തസ്ലീസിലുള്ള സി.സി.ഡബ്ള്യു മെമ്പര്‍ നാസര്‍ മാങ്കാവ് കടലാസ് ജോലികള്‍ എല്ലാം ശരിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിനു എംബസിയുമായി ബന്ധപ്പെട്ട് സഹായിക്കാമെന്നും പറഞ്ഞിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിച്ചാല്‍ അത് സംസ്കരിക്കണമെങ്കില്‍ ആരെങ്കിലും പണം നല്‍കി സഹായിക്കണം എന്ന അവസ്ഥയിലാണ് ഈ കുടുംബം.
കൂടാതെ ബാങ്ക് വായ്പ ഉടനെ തിരിച്ചടക്കാനായില്ളെങ്കില്‍ 23 വര്‍ഷത്തെ അഗ്സറ്റ്യന്‍െറ സമ്പാദ്യമായ വീടും പുരയിടവും പണയപ്പെടുത്തേണ്ടി വരും. എന്നാലും പലിശയും കൂട്ടുപലിശയുമായി ഇരട്ടിച്ച് കൊണ്ടിരിക്കുന്ന അഞ്ച് ലക്ഷം വേറെയും ഇവരെ വേട്ടയാടുന്നുണ്ട്. കരുണയുടെ ഉറവ വറ്റാത്ത മലയാളി സമൂഹം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബ്രഹ്മദാസനുമായി 0506774836, 0504739670 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.