പേമാരിക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
text_fieldsജിദ്ദ: രാജ്യത്തിന്‍െറ ഉത്തര, പശ്ചിമ മേഖലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയും കാറ്റും ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ പേമാരി തന്നെ ഉണ്ടാകുമെന്നാണ് പ്രവചനം. സൗദി അറേബ്യക്ക് പുറമേ, ഇറാഖ്, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളിലും അസാധാരണ പ്രതിഭാസം നാശം വിതച്ചേക്കുമെന്ന് കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍ക്ക് പേരുകേട്ട അക്യൂവെതര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണ ഇറാഖിലും കിഴക്കന്‍ ജോര്‍ഡനിലും തിങ്കളാഴ്ച കോരിച്ചൊരിഞ്ഞ മഴ ഇന്ന് സൗദി അതിര്‍ത്തി കടന്നത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖിലെ നജഫിലും സൗദിയിലെ തബൂക്ക്, മദീന ഉള്‍പ്പെടെ നഗരങ്ങളിലും കാര്യമായ പ്രശ്നം ഇതു സൃഷ്ടിക്കും.
ചൊവ്വാഴ്ച മദീനയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അക്യുവെതറിലെ കാലാവസ്ഥ നിരീക്ഷകന്‍ റോബ് റിച്ചാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കുന്നു. കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയും കനത്ത ഇടിമിന്നലും പ്രതീക്ഷിക്കേണ്ടതുണ്ട്. ആലിപ്പഴ വര്‍ഷത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വലിയ പ്രഹരശേഷിയുള്ള കാറ്റില്‍ നിന്ന് സമീപ മേഖലകളില്‍ പൊടിക്കാറ്റ് ഉണ്ടാകാനും ദൂരക്കാഴ്ച മങ്ങാനും സാധ്യതയുണ്ട്. ഈ രീതിയിലുള്ള കാലാവസ്ഥ പ്രതിഭാസം മേഖലയില്‍ അസാധാരണമാണെന്നും അറബ് ഉപഭൂഖണ്ഡത്തിന്‍െറ ഉത്തരമേഖലയില്‍ രൂപപ്പെട്ട കാറും കോളും ശക്തമായ കാറ്റില്‍ പതിവിലും കൂടുതല്‍ തെക്കോട്ടു സഞ്ചരിക്കുകയാണെന്നും റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.