ഡിസംബര്‍ മുതല്‍ സന്ദര്‍ശന വിസയിലത്തെുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധം
text_fieldsറിയാദ്: സൗദിയില്‍ സന്ദര്‍ശന വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം ഡിസംബര്‍ ആദ്യവാരം പ്രാബല്യത്തില്‍ വരുമെന്ന് കോ-ഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് സഭ അറിയിച്ചു. വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്കും ഇന്‍ഷൂറന്‍സ് നടപ്പാക്കിയതിന്‍െറ അടുത്തപടിയായാണ് സന്ദര്‍ശകര്‍ക്ക് നിയമം ബാധകമാക്കുന്നത്. ഹജ്ജ്, ഉംറ, നയതന്ത്ര വിസയിലത്തെുന്നവര്‍ക്ക് നിയമം ബാധകമാവില്ല. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ എല്ലാ താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2014 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന മന്ത്രിസഭ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പരിരക്ഷ നിര്‍ബന്ധമാക്കുന്നത്. വര്‍ഷത്തില്‍ ശരാശരി 16 ലക്ഷം വിദേശികള്‍ സൗദിയില്‍ സന്ദര്‍ശകരായി എത്തുന്നുണ്ടെന്നാണ് കണക്ക്. ലക്ഷം റിയാല്‍ നഷ്ടപരിഹാരമോ ചികിത്സ ചെലവോ ഉറപ്പുരുത്തുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് അതിനനുസരിച്ച് പ്രീമിയം ചുമത്തുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ ഏഴ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് സേവനം നല്‍കുക. പ്രായക്കൂടുതലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് സംഖ്യയില്‍ വര്‍ധനവുണ്ടാവും. സാധാരണ അസുഖങ്ങള്‍ക്ക് പുറമെ ഗള്‍ഭധാരണം, പ്രസവം, പല്ല്, കണ്ണ്, കിഡ്നി രോഗങ്ങള്‍, ഡയാലിസിസ്, വാഹന അപകടം, മരണം, മൃതദേഹം സ്വദേശത്തേക്ക് തിരിച്ചയക്കല്‍ തുടങ്ങിയവക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സന്ദര്‍ശക വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചെലവേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.