സൗദിയില്‍ എണ്ണയിതര മേഖലയില്‍ 20,000 കോടി റിയാലിന്‍െറ കയറ്റുമതി
text_fieldsറിയാദ്: എണ്ണയിതര മേഖലയില്‍ സൗദിയുടെ കയറ്റുമതി 20000 കോടി റിയാല്‍ കവിഞ്ഞതായി വ്യാപാര വ്യവസായ മന്ത്രി ഡോ. തൗഫീഖ് റബീഅ. വരും വര്‍ഷങ്ങളില്‍ ഇത് ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സൗദി കമ്പനികളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്‍കിട കമ്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ സൗദിയില്‍ നിന്ന് 100ലധികം പേര്‍ക്ക് ക്ഷണം ലഭിച്ചത് വിപണിയില്‍ അവരുടെ മത്സരക്ഷമതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കയറ്റുമതി വികസന ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സൗദി കമ്പനികളുടെ ഉത്പന്നങ്ങള്‍ മറ്റുള്ളവരുമായി മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. രാജ്യത്ത് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നത് ശുഭ സൂചനയാണ്.
കൂടുതല്‍ വിദേശ നാണ്യം രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇതു വഴി സാധിക്കും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറുകള്‍ പലരും ഒപ്പിട്ടു കഴിഞ്ഞു.
ഇത് സൗദി കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കും. ഇത്തരത്തിലുള്ള മേളകളില്‍ പങ്കെടുക്കുന്നത് കമ്പനികള്‍ക്ക് മെച്ചപ്പെട്ട സാധ്യതകള്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.