സല്‍മാന്‍ രാജാവ് ഈജിപ്തില്‍
text_fieldsറിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഈജിപ്തിലത്തെിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസിയുമായി കൂടിക്കാഴ്ച നടത്തി. കയ്റോ യുനൈറ്റഡ് പാലസില്‍ ചേര്‍ന്ന ദ്വിരാഷ്ട്ര ഉച്ചകോടിയില്‍ സൗദി, ഈജിപ്ത് പക്ഷത്തുനിന്നുള്ള ഉന്നതരും പങ്കെടുത്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഉഭയകക്ഷി പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 30 ബില്യന്‍ റിയാലിന്‍െറ 14 സഹകരണ കരാറുകള്‍ രാജാവിന്‍െറ പര്യടനത്തോടനുബന്ധിച്ച് ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീന നഗരവത്കരണം, ഇരട്ട നികുതി ഒഴിവാക്കല്‍, കടല്‍ അതിര്‍ത്തി നികുതി, വിദേശ മുതല്‍മുടക്ക് പ്രയാസങ്ങള്‍ ഇല്ലാതാക്കല്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വൈദ്യുതി ലൈന്‍ എന്നിവക്ക് പുറമെ വാണിജ്യ, വ്യവസായ, കാര്‍ഷിക, ഊര്‍ജ്ജ മേഖലയിലെ സഹകരണവും കരാറില്‍ ഉള്‍പ്പെടും. സല്‍മാന്‍ രാജാവിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് സീസി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. രണ്ടാം കിരീടാവകശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, രാജാവിന്‍െറ ഉപദേഷ്ടാക്കളായ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല, അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍, അമീര്‍ ഖാലിദ് ബിന്‍ ബന്‍ദര്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ്, അമീര്‍ ഖാലിദ് ബിന്‍ ഫഹദ്, അമീര്‍ മന്‍സൂര്‍ ബിന്‍ സുഊദ് തുടങ്ങി രാജകുടുംബത്തിലും ഭരണ തലത്തിലുമുള്ള ഉന്നതരും ഉച്ചഭക്ഷണ വിരുന്നില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.