സല്‍മാന്‍ രാജാവിന് തുര്‍ക്കി റിപ്പബ്ളിക്കന്‍ പട്ടം
text_fieldsറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് തുര്‍ക്കിയുടെ പരമോന്നത ബഹുമതിയായ റിപ്പബ്ളിക്കന്‍ പട്ടം സമ്മാനിച്ചു. ഒൗദ്യോഗിക സന്ദര്‍ശനത്തിനും ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുമാണ് സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം തുര്‍ക്കിയിലത്തെിയത്. അങ്കാറയില്‍ വെച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍റിന്‍െറ വസതിയില്‍ നടന്ന ചടങ്ങിലാണ് റിപ്പബ്ളിക്കന്‍ പട്ടം ഉര്‍ദുഗാന്‍ സമ്മാനിച്ചത്. 21 ആചാര വെടിയുതിര്‍ത്താണ് സല്‍മാന്‍ രാജാവിനെ സ്വീകരിച്ചത്.
മേഖലയിലെ സമാധാനത്തിന് സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ സൗദി വഹിക്കുന്ന പങ്കിനെ ഉര്‍ദുഗാന്‍ തന്‍െറ പ്രസംഗത്തില്‍ പ്രശംസിച്ചു. തുര്‍ക്കിയും സൗദിയും തമ്മിലുള്ള സൗഹൃദം സുരക്ഷ രംഗത്ത് കൂടുതല്‍ ശക്തമായ കാല്‍വെപ്പുകള്‍ വെക്കാന്‍ വഴിവെക്കുമെന്ന് ഉര്‍ദുഗാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാജാവിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉര്‍ദുഗാന്‍ പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
തുര്‍ക്കിയില്‍ നിന്ന് തനിക്ക് ലഭിച്ച റിപ്പബ്ളിക്കന്‍ പട്ടം ഉള്‍പ്പെടെയുള്ള ബഹുമതി സൗദി ജനതക്ക് മൊത്തമുള്ള ആദരവായാണ് താന്‍ കാണുന്നതെന്ന് സല്‍മാന്‍ രാജാവ് തന്‍െറ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്‍റിന്‍െറ അങ്കാറയിലെ കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ രാജാവിനെ അനുഗമിക്കുന്ന രാജകുടുംബത്തിലും ഭരണ തലത്തിലുമുള്ള ഉന്നതരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.