4,883 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി: എല്ലാ കോണിലും സുരക്ഷ അബ്ദുറഹ്മാന്‍ തുറക്കല്‍4,883 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി: എല്ലാ കോണിലും സുരക്ഷ
text_fieldsജിദ്ദ:സുരക്ഷയും സാങ്കേതികമികവും കോര്‍ത്തിണക്കി മക്ക ഹറമില്‍ വികസനം വിസ്മയകരമായ രീതിയില്‍ പുരോഗമിക്കുന്നു. കുറ്റമറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മക്ക ഹറം വികസനത്തിന് 4883 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതായി ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന എന്‍ജിനീയര്‍ മുഹമ്മദ് സംകരി പറഞ്ഞു. അപകടങ്ങളൊന്നും കൂടാഒരു അപകടവും ഉണ്ടാക്കാതെയാണ് ഇത്രയും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. പുതിയ ഹറം വികസനം 400 ദശലക്ഷം മണിക്കൂര്‍ പിന്നിട്ടു. ഇരുഹറമുകള്‍ക്കും മുന്‍കരുതലെന്നോണം പ്രത്യേക വൈദ്യുതി ലൈനുകള്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബന്ധം മുറിഞ്ഞാല്‍ മുഴുസമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണിത്. ലോകാടിസ്ഥാനത്തില്‍ ഏറ്റവും വലിയ മാര്‍ബിള്‍ ഫാക്ടറി മക്കയിലാണ്. അവിടെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 13 ശതമാനമത്തെിയിട്ടുണ്ട്. കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊത്തിവെച്ച മാര്‍ബിള്‍ ചുവരുകള്‍ ഹറമുകളില്‍ കാണാം. ഏറ്റവും മുന്തിയതും വിലപിടിച്ചതും പരിസ്ഥിതിക്ക് അനുയോജ്യവുമായ മാര്‍ബിളുകളാണിവ. സൈപ്രസ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവ ഇതിലുണ്ട്. മിക്ക തൂണുകളിലും രഹസ്യ നിരീക്ഷണ കാമറകളുണ്ട്. 15000 ശൗച്യാലയങ്ങളുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പഠിച്ചുവരികയാണ്. വരുംനാളുകളില്‍ സ്വദേശി യുവാക്കള്‍ക്ക് ഹറം വകുപ്പുകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശമുണ്ട്. സാങ്കേതിക സമിതിയില്‍ 95 ശതമാനവും കണ്‍സല്‍ട്ടിങ് വിഭാഗത്തില്‍ 48 ശതമാനവും സ്വദേശിവത്കരണം പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍ട്രാക്റ്റിങ് മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണം 17000 വരും. പദ്ധതിയുടെ സുരക്ഷാകാര്യങ്ങള്‍ നൂറുശതമാനവും സ്വദേശി യുവാക്കളെ ഏല്‍പ്പിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഹറം വികസന പദ്ധതിയില്‍ വനിതാ എഞ്ചിനീയര്‍മാരുടെ പങ്കാളിത്തം സജീവമാണ്. വിവിധ എഞ്ചിനീയറിങ് ഓഫീസുകള്‍ക്ക് കീഴില്‍ നിരവധി വനിതാ എഞ്ചിനീയര്‍മാര്‍ ഹറം വികസന പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്. ഹറമില്‍ സ്ഥാപിച്ച ചെമ്പ് ലോഹങ്ങളില്‍ ഡിസൈനുകള്‍ തയാറാക്കുന്നതിലും വനിതാ എഞ്ചിനീയര്‍മാരുടെ പങ്കുണ്ട്. വരുംനാളുകളില്‍ സ്ത്രീകളുടെ ഭാഗത്ത് സ്ത്രീകളെ തന്നെ സുരക്ഷാ എഞ്ചിനീയര്‍മാരായി നിയമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹറമിലെ മെഡിക്കല്‍ സെന്‍ററുകളും സിവില്‍ ഡിഫന്‍സും തമ്മില്‍ സഹകരണമുണ്ട്. ഇതോടെ രോഗികള്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കാനും ആളുകളെ വേഗത്തില്‍ മാറ്റാനും സാധിക്കും. ക്രെയിന്‍ അപകടമുണ്ടായ ശേഷം സര്‍ക്കാറിന് കീഴിലെ എല്ലാപദ്ധതികള്‍ക്കും സുരക്ഷാ എഞ്ചിനിയറിംഗ് വിഭാഗം നിര്‍ബന്ധമാക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.