താല്‍കാലിക മത്വാഫ് പൊളിക്കല്‍ അവസാന ഘട്ടത്തില്‍
text_fieldsജിദ്ദ: മക്ക ഹറം താല്‍കാലിക മത്വാഫ് നീക്കം ചെയ്യുന്ന ജോലികള്‍ 95ശതമാനം പൂര്‍ത്തിയായി. പുറത്തു നിന്ന് താല്‍കാലിക മത്വാഫിലേക്ക് എത്തുന്ന പാലങ്ങള്‍ ഒഴികെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായി നീക്കും. ശഅ്ബാന്‍ ആദ്യത്തോടെ മുഴുവന്‍ ജോലികളും തീര്‍ക്കാനാണ് പരിപാടി. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് മത്വാഫ് വികസന പദ്ധതി ആരംഭിച്ചപ്പോള്‍ ഹറമിലത്തെുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങളൊന്നും നേരിടാതെ കഅ്ബ പ്രദക്ഷിണം ചെയ്യാന്‍ വേണ്ടിയാണ് സൗദി ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ താത്കാലിക സംവിധാനം ഒരുക്കിയത്. വികസന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായതോടെയാണ് ഇത് പൊളിച്ചുമാറ്റുന്നത്. ഉംറ തീര്‍ഥാടകരുടെ തിരക്കേറുന്നതിനു മുമ്പ് ജോലികള്‍ തീര്‍ക്കാന്‍ ഇരുഹറം കാര്യാലയം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നാഴ്ചയായി സ്ഥലത്ത് മുഴുസമയ ജോലികളാണ് നടന്നുവരുന്നത്. 80 ഓളം സ്വദേശി എന്‍ജിനീയര്‍മാരും നിരവധി തൊഴിലാളികളും രംഗത്തുണ്ട്. മത്വാഫില്‍ നിന്ന് എടുത്തുമാറ്റുന്ന സാധനങ്ങള്‍ ഇരുഹറം കെട്ടിട പ്രദര്‍ശന കേന്ദ്രത്തില്‍ സൂക്ഷിക്കും. താത്കാലിക മത്വാഫ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മണിക്കൂറില്‍ 105000 പേര്‍ക്ക് പ്രദക്ഷിണം ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഇത്തവണ റമദാന്‍, ഹജ്ജ് സീസണുകളില്‍ തീര്‍ഥാടകര്‍ക്ക് മത്വാഫിന്‍െറ മുഴുവന്‍ നിലകളും ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുള്ള ജോലികളാണ് ഹറമില്‍ നടന്നുവരുന്നത്. റമദാനില്‍ ഹറമില്‍ നമസ്കാരത്തിന് കൂടുതല്‍ സ്ഥലമൊരുക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇരുഹറം കാര്യാലയം, ഹറം സുരക്ഷ സേന, പൊലീസ്, സിവില്‍ഡിഫന്‍സ്, ഹറം വികസന പദ്ധതി നടപ്പാക്കുന്ന കമ്പനി അധികൃതര്‍, ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.