നവോദയ പഠനയാത്ര സംഘടിപ്പിച്ചു
text_fieldsഅല്‍അഹ്സ: നവോദയ കുടുംബവേദി ‘വേനല്‍ സന്ധ്യകള്‍’ സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ച് പഠനയാത്ര നടത്തി. കമ്പനികളുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി ഹസയിലെ ആദ്യ വ്യവസായ നഗരമായ അയൂണ്‍ സനയ്യയിലെ ഗള്‍ഫ് കാര്‍ട്ടണ്‍, അല്‍അഹ്സ ഓട്ടോമറ്റിക്ക് ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. ക്യാമ്പംഗങ്ങളായ നൂറോളം കുട്ടികളും സംഘാടകരും അടങ്ങിയ സംഘമാണ് പങ്കെടുത്തത്. കാര്‍ട്ടണ്‍ ഫാക്ടറി ക്യു.സി മാനേജര്‍ ഫാക്ടറി പ്രവര്‍ത്തന രീതികള്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. ഓട്ടോമറ്റിക്ക് ബേക്കറിയില്‍ പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ സാമ്രാജ് പ്രവര്‍ത്തന രീതി വിശദീകരിച്ചു.
ജ്യോതിഷ്, ബിനോയ്, മാത്യു, അജയകുമാര്‍, സുനില്‍കൃഷ്ണന്‍ എന്നിവര്‍ സഹായം നല്‍കി. പഠനയാത്ര വേറിട്ട അനുഭവമായിരുന്നു എന്ന് ക്യാംമ്പംഗങ്ങള്‍ പറഞ്ഞു. ക്യാമ്പ് ഡയറക്ടര്‍ നാരായണന്‍ കണ്ണൂര്‍, കണ്‍വീനര്‍ ബാബു കെ.പി, ഏരിയ പ്രസിഡന്‍റ് കൃഷ്ണന്‍ കൊയിലാണ്ടി, കുടുംബവേദി സെക്രട്ടറി മജീദ് എന്‍.വി, വനിതാവേദി കോ ഓഡിനേറ്റര്‍ ധന്യാ ഷൈന്‍, കേന്ദ്ര വനിതാവേദി ജോ.കണ്‍വീനര്‍ മീന കൃഷ്ണന്‍, തസ്മി മജീദ്, അംബിക അയ്യപ്പന്‍, സംഗീത നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.