7,80,000 തീര്‍ഥാടകരെത്തി: പ്രശ്നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല -മക്ക ഗവര്‍ണര്‍
text_fieldsജിദ്ദ: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനായി 780000 തീര്‍ഥാടകര്‍ ഇതുവരെ എത്തിയതായി അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ നിന്ന് താമസ കേന്ദ്രങ്ങളിലേക്കുള്ള ദൂരം ആറ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുക്കാന്‍ സാധിച്ചതും ഈ വര്‍ഷത്തെ നേട്ടമാണ്. അറഫയില്‍ ഏഴ് ലക്ഷം തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.
മക്ക മേഖല വികസന അതോറിറ്റിക്ക് കീഴിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
എട്ട് ആശുപത്രികളും 128 മെഡിക്കല്‍ സെന്‍ററുകളും ആരോഗ്യ സേവനത്തിനുണ്ട്. മശാഇര്‍ മെട്രോ വഴി 311000 തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തത്തെിക്കും. മക്കക്കും മദീനക്കുമിടയിലെ തീര്‍ഥാടകരുടെ യാത്രക്ക് 16000 ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. പുണ്യസ്ഥലങ്ങളില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ സന്ദര്‍ശിച്ചു.
മക്ക മേയര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പ്് മേധാവികള്‍, സുരക്ഷ ഉദ്യോഗസഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഹജ്ജിനിടയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കുകയില്ളെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തീര്‍ഥാടന സേവന രംഗത്ത് മുഴുവന്‍ വകുപ്പുകളും സത്യസന്ധതയോടും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി മക്ക വികസന അതോറിറ്റിയുടെ മുമ്പാകെ പല പദ്ധതികളുമുണ്ട്.
അത് പഠനവിധേയമാക്കാന്‍ സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കും. ഹജ്ജ് ബോധവത്കരണ കാമ്പയിന്‍ കാരണം നിയമാനുസൃതമല്ലാതെ ഹജ്ജിനത്തെുന്നവരുടെ എണ്ണം കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.