ആരോഗ്യവകുപ്പിന് കീഴില്‍ 177 ആംബുലന്‍സുകള്‍
text_fieldsജിദ്ദ: ഹജ്ജ് വേളയിലെ സേവനത്തിന് ആരോഗ്യവകുപ്പിന് കീഴില്‍ 177 ആംബുലന്‍സുകളുണ്ടാകും.
ഇതില്‍ 120 എണ്ണം മുഅയ്സിമിലെ അടിയന്തര കോംപ്ളക്സിലാണ്. ആവശ്യമായ ചികിത്സ സജ്ജീകരണങ്ങളോട് കൂടിയ 57 ആംബുലന്‍സുകള്‍ പുണ്യസ്ഥലങ്ങളുടെ വിവിധ ഭാഗങ്ങളിലെ സേവനത്തിനാണ് ഒരുക്കിയിരിക്കുന്നത്.
അറഫ ജനറല്‍ ആശുപത്രി, വാദീ മിന ആശുപത്രി എന്നിവിടങ്ങളിലാണ് മരുന്നുകളും മറ്റ് ആവശ്യമായ വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ സജ്ജീകരിച്ചിരിക്കുന്നത്. മരുന്നുകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്നതിന് ശീതീകരണ സംവിധാനമുള്ള നിരവധി വാഹനങ്ങളുമുണ്ട്.
ചികിത്സ സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സുകള്‍ ജംറകള്‍, അഭയകേന്ദ്രങ്ങള്‍, അറഫ എന്നിവിടങ്ങളിലുണ്ടാകും. സൂര്യാതപമേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക സംവിധാനമുണ്ട്. ചൂട് കുറക്കാന്‍ കഴിയുന്ന സ്പ്രേ സംവിധാനത്തോട് കൂടിയ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.