എണ്ണ ഉല്‍പാനം 11 ലക്ഷം ബാരല്‍ കുറക്കാന്‍ ഒപെക് ഉച്ചകോടിയില്‍ ധാരണ
text_fieldsറിയാദ്: പെട്രോളിന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവിന് തടയിടുന്നതിന്‍െറ ഭാഗമായി ഉല്‍പാദനം നിയന്ത്രിക്കാന്‍ ബുധനാഴ്ച വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. ദിനേന 33.6 ദശലക്ഷമാണ് ഇപ്പോഴുള്ള ഉല്‍പാദനം. ഇത് 32.5 ദശലക്ഷം ബാരലായി കുറക്കാനാണ് ധാരണയായിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് 2008ലെ ക്വാട്ടയിലേക്ക് ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ അവാസാനത്തില്‍ അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് കൂടിയാലോചന യോഗ തീരുമാനമനുസരിച്ചാണ് ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് തടയാന്‍ അംഗരാജ്യങ്ങളും ഒപെകിന് പുറത്തുള്ള റഷ്യയും ധാരണയിലത്തെിയത്.
ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തോടും പഴയ ക്വാട്ടയിലേക്ക് തിരിച്ചുപോകുന്നതിനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഉച്ചകോടിയില്‍ ഈ വിഷയത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഉല്‍പാദനം നിയന്ത്രിച്ചില്ളെങ്കിലും വില വര്‍ധിക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് ബുധനാഴ്ച രാവിലെ വിയന്നയില്‍ സംഘടിപ്പിച്ച പ്രാതല്‍ വിരുന്നില്‍ വ്യക്തമാക്കി. അതിനിടെ ഉല്‍പാദനം കുറക്കാന്‍ ധാരണയായി എന്ന സൂചന പരന്നതോടെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.