ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി മലയാളി മുങ്ങിയതായി പരാതി
text_fieldsദമ്മാം: അല്‍ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഫ്.എസ്.എന്‍ ട്രാവല്‍ ആന്‍റ് ടൂറിസം ഏജന്‍സിയില്‍ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തി മുങ്ങിയ മലയാളി യുവാവിനെ പിടികൂടുന്നതിനായി അല്‍ഖോബാര്‍ പൊലീസ് കേസ് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. അല്‍ ഖോബാര്‍ ശാഖയില്‍ സെയില്‍ വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജറായിരുന്ന മുവ്വാറ്റുപുഴ മൈലൂര്‍ മാളിയേക്കല്‍ ഷാമോന്‍ എന്ന ഷാന്‍ (32) ആണ് പണവുമായി നാട്ടിലേക്ക് കടന്നത്. കമ്പനി കണക്കില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം റിയാലോളം ഇയാള്‍ തട്ടിയെടുത്തതായി സഥാപനത്തിന്‍െറ മാനേജര്‍ പറഞ്ഞു. ഷാനുമായി പല തവണ ബന്ധപ്പെട്ടെങ്കിലും പണം തിരിച്ചടക്കാന്‍ സന്നദ്ധനായില്ല. തുടര്‍ന്നാണ് സഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയത്.
ഷാമോന്‍ നാട്ടിലേക്ക് കടന്നതായി കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍കെതിരെ തിരുവനന്തപുരം പൊലീസിലും ഇന്ത്യന്‍ എമ്പസിയിലും പരാതി കെടുത്തിട്ടുണ്ട്. സൗദി കുറ്റാന്വേഷണ വിഭാഗം ഉടന്‍ തന്നെ പ്രതിക്ക് വേണ്ടി ലുക്കൗട്ട് നോടീസ് പുറപ്പെടുവിച്ചേക്കുമെന്ന് സഥാപന ഉടമ അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി ജീവനക്കാരനായിരുന്ന ഷാമോന്‍ മൂന് മാസം മുമ്പാണ് അപ്രത്യക്ഷനായത്. കമ്പനി നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം അനധികൃത മാര്‍ഗത്തിലാണ് നാട്ടിലേക്ക് കടന്നതെന്ന് കണ്ടത്തെി. പിന്നീട് കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ തിരിമറി നടന്നതായി ബോധ്യപ്പെട്ടത്. കമ്പനി ഉപഭോക്താക്കള്‍ക്ക് ക്രഡിറ്റ് വ്യവസ്ഥയില്‍ വില്‍പന നടത്തിയ തുക വ്യാജ രസീത് ഉപയോഗിച്ച് പിരിച്ചെടുക്കുകയും വിവരം പുറത്താകുമെന്നായപ്പോള്‍ മുങ്ങുകയുമായിരുന്നു. ഇയാളുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.