അല്‍അഹ്സ സ്ഫോടനം; ചാവേറിനെ തിരിച്ചറിഞ്ഞു
text_fieldsറിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്സയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടനുബന്ധിച്ച് ചാവേര്‍ ആക്രമണം നടത്തിയ സ്വദേശിയെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയുടെ മധ്യപ്രവിശ്യയില്‍െ അല്‍ഖസീം മേഖലയിലുള്ള അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല അത്തുവൈജിരിയാണ് ചാവേറായി പൊട്ടിത്തെറിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടാമത്തെയാളെ സുരക്ഷസേന ജീവനോടെ പിടികൂടിയിട്ടുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതി ചികിത്സയില്‍ കഴിയുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. 22 വയസ്സുകാരനായ അബ്ദുറഹ്മാന്‍ ഇതിന് മുമ്പ് സുരക്ഷ സേനയുടെ പിടിയിലായി തടവില്‍ കഴിഞ്ഞിട്ടുണ്ട്.
2013 സെപ്റ്റംബര്‍ ഒന്നിനാണ് ജയില്‍ മോചിതനായത്. ബുറൈദയില്‍ പഠനവും ജോലിയുമായി കഴിയുന്നതിനിടെയാണ് തീവ്രവാദ സംഘത്തില്‍ ചേര്‍ന്ന് അല്‍ അഹ്സയിലെ റിദ പള്ളിയില്‍ ചാവേറാക്രമണം നടത്തിയത്്. പിതാവ് അബ്ദുല്ല സര്‍ക്കാര്‍ ജോലിക്കാരനാണ്. ആക്രമണം നടത്തിയതിന്‍െറ മുമ്പുള്ള ദിവസം അഥവ വ്യാഴാഴ്ച വരെ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്നും അസാധാരണമായ നീക്കമൊന്നും ശ്രദ്ധയില്‍ പെട്ടില്ളെന്നും പിതാവ് പറഞ്ഞതായി അല്‍അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിക്ക് പുറത്ത് ഇദ്ദേഹം യാത്ര ചെയ്യുകയോ പാസ്പോര്‍ട്ട് എടുക്കുകയോ ചെയ്തിട്ടില്ളെന്നും പിതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ചാവേറുമായി സൗഹൃദ ബന്ധമുള്ളതിനാല്‍ പല സ്ഥലത്തും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ തീവ്രവാദ ബന്ധമുള്ളതായി സംശയിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 19 പേര്‍ പ്രാഥമിക ചികില്‍സക്ക് ശേഷം ആശുപത്രി വിട്ടു. 14 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സുരക്ഷഭടന്മാരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.