സിറിയന്‍ പ്രതിപക്ഷത്തിന് മന്ത്രിസഭയുടെ പിന്തുണ
text_fieldsറിയാദ്: സിറിയന്‍ പോരാളികള്‍ക്കും പ്രതിപക്ഷത്തിനും സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി കരാറിന്‍െറയും ഒന്നാം ജനീവ സമ്മേളന തീരുമാനത്തിന്‍െറയും അടിസ്ഥാനത്തില്‍ സിറിയന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സിറിയന്‍ പോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സിറിയ വിഭജിക്കപ്പെടാതെ രാഷ്ട്രീയ പരിഹാരത്തിന് വഴിതുറക്കണമെന്നും ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുടെ സുരക്ഷക്ക് മാര്‍ഗമുണ്ടാക്കണമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. സിറിയന്‍ പ്രതിപക്ഷ കക്ഷികള്‍ റിയാദില്‍ ഒത്തുചേര്‍ന്നതിന്‍െറ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരം ജനീവ പ്രഖ്യാപനത്തിന്‍െറ തുടര്‍ച്ചയാണ്.
അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അല്‍അഹ്സയിലെ അല്‍റിദ പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തെ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. ചാവേര്‍ ആക്രമണം പരാജയപ്പെടുത്താന്‍ സുരക്ഷാസേന നടത്തിയ ശ്രമത്തെ മന്ത്രിസഭ പ്രകീര്‍ത്തിച്ചു.
തുര്‍ക്കി പ്രധാനമന്ത്രി, മലേഷ്യന്‍ പ്രതിരോധ മന്ത്രി, ബ്രൂണായി പ്രതിരോധ സഹമന്ത്രി എന്നിവരുടെ സന്ദര്‍ശനത്തെയും വിദേശ നേതാക്കളുമായി സല്‍മാന്‍ രാജാവ് നടത്തിയ സംഭാഷണങ്ങളെയും യോഗം അവലോകനം ചെയ്തു.
സൗദി പ്രസ് ഏജന്‍സിയുടെ മേധാവിത്വത്തില്‍ നടത്തിയ അഴിച്ചുപണിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.