നഴ്സറികളും കിന്‍റര്‍ഗാര്‍ട്ടനും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാന്‍ മന്ത്രിസഭ തീരുമാനം
text_fieldsറിയാദ്: നഴ്സറികളും കിന്‍റര്‍ഗാര്‍ട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സിവില്‍ സര്‍വീസ് മന്ത്രാലയം സമര്‍പ്പിച്ച ക്രമീകരണത്തിന് സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കുകയായിരുന്നു. നിലവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി മാറാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കണമെന്നും മന്ത്രിസഭ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കുട്ടികളുടെ അഭയകേന്ദ്രം സിവില്‍ സര്‍വീസ് മന്ത്രാലയത്തിന് കീഴില്‍ തുടരും.
മൂന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ നഴ്സറികള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഒരു മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന കിന്‍റര്‍ഗാര്‍ട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തിലാക്കും.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അനുമതി നല്‍കാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. സ്ഥാപനങ്ങളുടെ നിലവാരം, സുരക്ഷ തുടങ്ങിയവ പരിശോധിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രാലയത്തിനാണ്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ രേഖകള്‍ വിദ്യാഭ്യാസ മന്ത്രാലയം മുഖേന ഉടന്‍ ശരിപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.