ബശ്ശാറിനെ പിടിച്ചു പുറത്താക്കും –ആദില്‍ ജുബൈര്‍
text_fieldsജിദ്ദ: സിറിയയിലെ രാഷ്ട്രീയ നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിനെ ‘ബലം പ്രയോഗിച്ച്’ നീക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന്‍െറ ചീഫ് ഇന്‍റര്‍നാഷണല്‍ കറസ്പോണ്ടന്‍റ് ക്രിസ്റ്റ്യന്‍ അമന്‍പോറിന് മ്യൂണിച്ചില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബശ്ശാര്‍ ഏറെ ദുര്‍ബലനായിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. അയാളുടെ കാലം കഴിഞ്ഞു. അദ്ദേഹം എന്തായാലും ഒഴിഞ്ഞേ പറ്റൂ. ഒന്നുകില്‍ രാഷ്ട്രീയ, നയതന്ത്ര നീക്കങ്ങളുടെ ഫലമായി മാറണം. അല്ളെങ്കില്‍ സൈനിക ശക്തി ഉപയോഗിച്ച് നീക്കം ചെയ്യും. രാഷ്ട്രീയ നീക്കത്തിന്‍െറ സാധ്യതകള്‍ അങ്ങേയറ്റംവരെ പരീക്ഷിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. പക്ഷേ, അത് ഫലിച്ചില്ളെങ്കില്‍ ബശാറിനെ പിടിച്ചു പുറത്താക്കുകയല്ലാതെ മാര്‍ഗമില്ല - ജുബൈര്‍ ആവര്‍ത്തിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരുടെ സാന്നിധ്യത്തില്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ നടക്കുന്ന നയതന്ത്രനീക്കങ്ങളുടെ ഭാഗമാകാന്‍ എത്തിയതായിരുന്നു ജുബൈര്‍. യുദ്ധത്താല്‍ വലഞ്ഞ സിറിയന്‍ ജനതക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് സംഘര്‍ഷത്തില്‍ അയവു വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മ്യൂണിച്ചില്‍ രാഷ്ട്ര നേതാക്കള്‍ ഒന്നിച്ചത്. ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഉടന്‍ ധാരണ രൂപപ്പെടുമെന്നും നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെയൊരു ധാരണ ഉണ്ടാകുന്നത് ഏറെ നിര്‍ണായകമാകുമെന്നും ജുബൈര്‍ ചൂണ്ടിക്കാട്ടി.
സിറിയയിലേക്ക് സൈനികരെ അയക്കുമെന്ന സൗദി നിലപാടിനെ കുറിച്ചും വിദേശ മന്ത്രി വിശദീകരിച്ചു. സിറിയയില്‍ കരയുദ്ധത്തിന്‍െറ സാധ്യതകളെ കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആകാശയുദ്ധം വഴി നേടാനാകാത്ത ചില നേട്ടങ്ങള്‍ അതിലുണ്ടാകും. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു സംവിധാനത്തിനുള്ളിലായിരിക്കും സൗദിയും പ്രവര്‍ത്തിക്കുക. ആ സഖ്യമാണ് സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അങ്ങനെയൊരു ധാരണ ഉണ്ടായാല്‍ സൗദി സൈന്യത്തിലെ പ്രത്യേക സംഘം അവര്‍ക്കൊപ്പമുണ്ടാകും.
ഇറാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഇറാന്‍െറ പ്രവൃത്തികള്‍ അതിന് അനുഗുണമല്ല. 35 വര്‍ഷത്തിനിടയില്‍ മേഖലയിലുണ്ടായ പല പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇറാനാണ്. ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലെ വിഘടനവാദികളെ ഒരുമിച്ചുകൂട്ടി ഈ ഏകാധിപതിയെ (ബശ്ശാര്‍) പിന്തുണക്കാനത്തെിയതും ഇറാനാണ്. ഞങ്ങളുടെ അയല്‍വാസികളാണ് ഇറാന്‍. പക്ഷേ, നല്ല അയല്‍ ബന്ധത്തിന്‍െറ അടിസ്ഥാനത്തിലാകണം അയല്‍ക്കാര്‍ പെരുമാറേണ്ടത്. പരസ്പരമുള്ള പ്രശ്നങ്ങളില്‍ തലയിടാതിരിക്കുകയെന്ന പൊതുതത്വം പാലിക്കപ്പെടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.