ജിദ്ദ പുസ്തക മേള അടുത്ത തവണ കൂടുതല്‍ വിപുലമാക്കും -ഗവര്‍ണര്‍
text_fieldsജിദ്ദ: അടുത്ത തവണ കൂടുതല്‍ വിപുലമായ പരിപാടികളോടെ ജിദ്ദ അന്താരാഷ്ട്ര പുസ്തക മേള സംഘടിപ്പിക്കുമെന്ന് ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്.
കൂടുതല്‍ സ്ഥലവും സൗകര്യവും ഒരുക്കുമെന്നും കഴിഞ്ഞ മേളയുടെ വിജയ പരാജയങ്ങള്‍ വിലയിരുത്താനും രണ്ടാം ഘട്ടം പ്രഖ്യാപിക്കാനുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. മേളയുടെ വിജയത്തില്‍ സല്‍മാന്‍ രാജാവിന്‍െറ പ്രത്യേക ആശീര്‍വാദവും താല്‍പര്യവും നിര്‍ണായക പങ്കുവഹിച്ചതായും അമീര്‍ ചൂണ്ടിക്കാട്ടി.
10 കോടിയോളം റിയാലിന്‍െറ പുസ്തകങ്ങളാണ് വിറ്റഴിച്ചത്. എട്ട് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചു.
എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്ന രീതിയില്‍ നടത്തിപ്പ് രൂപപ്പെടുത്തിയതില്‍ രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസലിന്‍െറ പങ്ക് അവിസ്മരണീയമാണെന്നും അമീര്‍ മിശ്അല്‍ പറഞ്ഞു. മേളയുടെ അച്ചടക്കവും ആകര്‍ഷണീയതയും വിവിധ സാഹിത്യ, സാംസ്കാരിക പരിപാടികളും വലിയ തോതിലുള്ള സന്ദര്‍ശക പ്രവാഹത്തിന് കാരണമായി. 84 ഓളം സ്ത്രീകളും പുരുഷന്‍മാരുമായ സാസ്കാരിക പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
സാംസ്കാരിക പരിപാടികളില്‍ സ്ത്രീകളും വന്‍തോതില്‍ പങ്കെടുത്തു. 2016 ഡിസംബര്‍ 16 മുതല്‍ 26 വരെയായിരിക്കും അടുത്ത മേള നടക്കുക. രണ്ടാം ഘട്ട പുസ്തക മേളക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മേളയുടെ സ്ഥല വിസ്തീര്‍ണം 30,000 ചതുരശ്ര മീറ്ററായി വര്‍ധിപ്പിക്കുമെന്നും 500 ഓളം പ്രസിദ്ധീകരണാലയങ്ങള്‍ പങ്കെടുക്കുമെന്നും അമീര്‍ മിശ്അല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.