സൗദി സഖ്യം ഹൂതി വിമതരുമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു
text_fieldsറിയാദ്: യമനില്‍ സൗദി സഖ്യം ഹൂതി വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
കഴിഞ്ഞമാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹൂതി വിമതര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡിസംബര്‍ 15ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനുശേഷം സൗദിയെ ലക്ഷ്യമാക്കി വിമതര്‍ നിരന്തരം മിസൈല്‍ ആക്രമണം നടത്തുന്നതായി സൗദി പ്രസ്താവനയില്‍ വ്യക്തമാക്കി.
വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് നടത്തിയ ഷെല്ലാക്രമണത്തില്‍ യമന്‍ സിവിലിയന്മാര് കൊല്ലപ്പെട്ടതായും സൗദി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം തുടങ്ങിയത്. കരാര്‍ അവസാനിപ്പിച്ചതിനു പിന്നാലെ സൗദി ലക്ഷ്യമാക്കിവന്ന മിസൈല്‍ തടസ്സപ്പെടുത്തിയതായി സൗദി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.