ഒ.ഐ.സി.സി നേതാവ് ജുബൈലില്‍ മരിച്ച നിലയില്‍
text_fieldsജുബൈല്‍: ഒ.ഐ.സി.സി ജുബൈല്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ ‘അബു അമീന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഗുരുവായൂര്‍ കുഴിപ്പുറത്ത് ജവഹര്‍ പാലുവായിയെ (47) ജുബൈലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതിനു ജുബൈല്‍ ഷോല പെട്രോള്‍ പമ്പിനു സമീപത്തെ താമസ സ്ഥലത്ത് കട്ടിലില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക്ശേഷം ഫോണ്‍ എടുത്തിരുന്നില്ല. ഞായറാഴ്ചയും വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും അയല്‍ വാസിയും ചേര്‍ന്ന് വീട് തുറന്നപ്പോഴാണു മരിച്ച് കിടക്കുന്നതായി കണ്ടത്. കഴുത്തില്‍ ബന്ധിച്ചിരുന്ന തുണിയുടെ മറ്റേ തലക്കല്‍ ഹോളോബ്രിക്സ് കെട്ടിയിട്ട നിലയിലായിരുന്നു. കട്ടിലിനു കുറുകേയാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് എത്തി മൃതശരീരം സഫയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. മൃതദേഹത്തിനു സമീപത്ത് നിന്ന് ലഭിച്ച കുറിപ്പില്‍ സമീപത്തെ ലാപ്ടോപ്പിലെ ഒരു ഫോള്‍ഡറില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ്എഴുതിയിരുന്നു. കടബാധ്യതമൂലമുള്ള മാനസികാസ്വാസ്ഥ്യത്തില്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയ ജവഹര്‍ സ്വകാര്യ കമ്പനിയില്‍ സ്പോണ്‍സറുമായി ചേര്‍ന്ന് വിവിധ സംരംഭങ്ങള്‍ നടത്തി വരുകയായിരുന്നു. ഇതിലേക്കായി പലരില്‍നിന്നും വാങ്ങിയ വകയില്‍ നല്ളൊരുതുക കടമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. മാതാവ്: സുലൈഖ. ഭാര്യ സജിത. നാലു മക്കളുണ്ട്. സഹോദരങ്ങള്‍: ഹസീന, നാസര്‍, ബീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.