4.2 ലക്ഷം യമനികളുടെ സന്ദര്‍ശന വിസ പുതുക്കി
text_fieldsറിയാദ്: യമനിലെ ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് പ്രത്യേക പരിഗണന നല്‍കി സൗദി അഭയം നല്‍കിയ യമന്‍ പൗരന്മാരില്‍ 4.2 ലക്ഷം പേരുടെ സന്ദര്‍ശന വിസ ആറ് മാസത്തേക്ക് പുതുക്കി നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. യമനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ആറ് മാസത്തെ സന്ദര്‍ശന വിസയാണ് സല്‍മാന്‍ രാജാവിന്‍െറയും ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നിര്‍ദേശപ്രകാരം നല്‍കിയിരുന്നത്. കാലാവധി തീരുന്ന സാഹചര്യത്തില്‍ പുതുക്കാനും തൊഴില്‍ മന്ത്രാലയത്തിന്‍െറ അനുമതിയോടെ ജോലി ചെയ്യാനും അനുവാദമുള്ള പ്രത്യേക കാര്‍ഡാണ് ഈ സന്ദര്‍ശകര്‍ക്ക് നല്‍കിയിരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് വിസ പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയതെന്ന് ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി. 100 റിയാല്‍ ഓണ്‍ലൈന്‍ വഴി അടച്ചവര്‍ക്ക് ഡിസംബര്‍ 25 മുതല്‍ ജനുവരി നാല് വരെയുള്ള പത്ത് ദിവസത്തിനിടക്കാണ് 4.2 ലക്ഷം സന്ദര്‍ശന വിസ അധികൃതര്‍ പുതുക്കി നല്‍കിയത്. യമന്‍ പ്രശ്നത്തത്തെുടര്‍ന്ന് അഞ്ച് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ സൗദിയിലത്തെിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും സന്ദര്‍ശന വിസയിലാണ്. ഇവരുടെ തൊഴിലിനും മക്കളുടെ വിദ്യാഭ്യാസത്തിനും സൗദി അധികൃതര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സൗദിയില്‍ തടരുന്നവര്‍ നിയമാനുസൃതരായി മാറണമെന്നും വിസ പുതുക്കാന്‍ നിശ്ചയിച്ച കാലാവധിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ രാജ്യം വിടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.