ഒരു വര്‍ഷം മോര്‍ച്ചറിയില്‍ കിടന്ന ഇന്ത്യക്കാരന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsറിയാദ്: നൂലാമാലകളില്‍ കുടുങ്ങി ഒരു വര്‍ഷത്തിലധികമായി മോര്‍ച്ചറിയില്‍ കിടന്ന ഇന്ത്യക്കാരന്‍െറ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ആന്ധ്രയിലെ കഡപ്പയില്‍ നിന്നുള്ള യെരസെന്തില്‍ വെങ്കട് രമണയുടെ മൃതദേഹമാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബന്ധുക്കളുടെ അടുത്ത് എത്തുന്നത്. ബുധനാഴ്ച രാത്രി റിയാദില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ചെന്നൈ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. 2014 നവംബറിലാണ് ആട്ടിടയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മരിച്ചത്. റിയാദില്‍ നിന്ന് 225 കി.മീ അകലെയുള്ള ഹൂത ബനീം തമീമിലെ ജോലിസ്ഥലത്ത് മരിച്ച നിലയിലാണ് ഇയാളുടെ ശരീരം കണ്ടത്തെിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങള്‍ ലഭിക്കണമെന്നും കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടികള്‍ നീണ്ടുപോയത്. ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണാണ് അദ്ദേഹം മരിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. രമണയുടെ നാട്ടുകാരനും സമീപ പ്രദേശത്ത് ജോലി ചെയ്യുകയും ചെയ്തിരുന്ന വെങ്കിടേഷ് മൃതദേഹം നാട്ടിലത്തെിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടിന്‍െറ സഹായത്തോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം മൃതദേഹം നാട്ടിലത്തെുന്നത്. 2013ലാണ് രമണ സൗദിയിലത്തെുന്നത്. ഇവിടെയത്തെി ഒരു വര്‍ഷത്തിന് ശേഷമാണ് മരണം സംഭവിക്കുന്നത്. ഇദ്ദേഹത്തിന്‍െറ പോക്കറ്റിലുണ്ടായിരുന്ന 2000 റിയാല്‍ ഇന്ത്യന്‍ എംബസി ബന്ധുക്കള്‍ക്ക് കൈമാറും. മൃതദേഹം നാട്ടിലത്തെിക്കുന്നതിന്‍െറ ചെലവ് സ്പോണ്‍സറാണ് വഹിച്ചത്. നാസര്‍ കോഴിക്കോട്, എംബസി ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, കൃഷ്ണ മുദ്ഗില്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.