ഗള്‍ഫ്-അമേരിക്കന്‍ സൗഹൃദം ഊട്ടിയുറപ്പിച്ച് ജോണ്‍ കെറി സൗദിയില്‍
text_fieldsറിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദിയിലത്തെിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. പൗരാണിക തലസ്ഥാന നഗരമായ ദറഇയ്യയിലെ അല്‍ഒൗജാ കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, സാംസ്കാരിക-വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി, വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ തുടങ്ങിയവരും സംബന്ധിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ജോണ്‍ കെറി പരമര്‍ശിച്ചു. ഇറാന്‍െറ മേഖലയിലെ ഇടപെടല്‍, ആണവപദ്ധതി എന്നിവക്ക് പുറമെ യമന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കല്‍, ഹിസ്ബുല്ല, ഐ.എസ് എന്നീ തീവ്രവാദ സംഘങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി, അതിനെ നേരിടുന്നതില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സഖ്യസേനയുടെ പ്രസ്ക്തി എന്നീ വിഷയങ്ങളാണ് അദ്ദേഹം പരാമര്‍ശിച്ചത്. യമനിലെ ഹൂതി, അലി സാലിഹ് വിമതര്‍ സൗദിക്കും ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്കും സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കുന്നതില്‍ സഹകരിക്കുമെന്ന് ജോണ്‍ കെറി വ്യക്തമാക്കി. ഇറാഖ് പ്രസിഡന്‍റ് ഹൈദര്‍ അബ്ബാദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വെളിച്ചത്തില്‍ അല്‍അന്‍ബാര്‍ പ്രദേശം തിരിച്ചുപിടിക്കാനും ഐ.എസ് ഭീഷണി ഇല്ലാതാക്കാനും ശ്രമിക്കും. ഇറാന്‍െറ മിസൈല്‍, ആണവ പദ്ധതികളും മേഖലയിലെ ഇടപെടലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അലോസരമുണ്ടാക്കാത്ത തരത്തില്‍ സമ്പൂര്‍ണ കരാറിന്‍െറ അടിസ്ഥാനത്തിലായിരിക്കും.
കേമ്പ് ഡേവിഡ്, ദോഹ, റിയാദ് തുടങ്ങിയ നഗരങ്ങളില്‍ ചേര്‍ന്ന ജി.സി.സി-അമേരിക്കന്‍ വിദേശകാര്യ മന്ത്രിമാരുടെ ഒത്തുചേരലിന്‍െറ അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതി പ്രാബല്യത്തില്‍ വരണം.
സിറിയന്‍ പ്രതിപക്ഷത്തിന്‍െറ കൂട്ടായ ശ്രമത്തിലൂടെ അധികാര കൈമാറ്റവും സുരക്ഷിതവും സുസ്ഥിരവുമായ ഭരണവും ഉറപ്പുവരുത്തണം. ഹിസ്ബുല്ല 80,000 ഓളം മിസൈലുകള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവ ഇറാന്‍ നല്‍കിയതാണ്.
തീവ്രവാദത്തെ പിന്തുണക്കുന്ന ഇറാന്‍െറ നിലപാട് അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബാറാക് ഒബാമയുടെ പ്രസ്താവന ജോണ്‍ കെറി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. അമേരിക്കയുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദം ഊഷ്മളമായി തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിലും തീവ്രവാദം നിര്‍മാര്‍ജനം ചെയ്യുന്നതിലും ഗള്‍ഫ് രാജ്യങ്ങളുടെ പങ്കാളിയാണ് അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.