സൗദിക്കും ഇറാനുമിടയില്‍ പാക് മധ്യസ്ഥതയില്ളെന്ന് ആദില്‍ ജുബൈര്‍
text_fieldsറിയാദ്: സൗദിക്കും ഇറാനുമിടയില്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്താന്‍െറ മധ്യസ്ഥതയില്‍ ശ്രമം നടക്കുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ നിഷേധിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും ഭീകരവാദത്തെ പിന്തുണക്കുന്നതും ഇറാന്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭീകരാക്രമണ കേസുകളില്‍ പ്രതികളായ 47 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി എംബസിയും കോണ്‍സുലേറ്റും ജനക്കൂട്ടം ആക്രമിച്ച് തീയിട്ടിരുന്നു. ഇതിന് പുറമെ സൗദിയുടെ നടപടിയെ ഇറാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇ േതുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിഛേദിച്ചിരുന്നു. ഇറാന്‍െറ നടപടിയില്‍ ഗള്‍ഫ്, അറബ് രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയും അമേരിക്കയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനത്തിനായി പാക്കിസ്താന്‍െറ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവിയും സൗദിയിലത്തെി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും അതിന് ശേഷം ഇറാനിലേക്ക് പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാക് മധ്യസ്ഥത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍, സൗദി വിദേശമന്ത്രി ഇത് തള്ളി.
കഴിഞ്ഞ ദിവസം റിയാദിലത്തെിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍െറ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സൗദിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചാണ് ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച കെറി മടങ്ങിയത്. സൗദിയുമായി എക്കാലത്തും ഉറച്ച ബന്ധമാണുള്ളതെന്ന് മടങ്ങുന്നതിന് മുമ്പായി അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇറാന്‍െറ ആണവായുധ ശേഷി ഇല്ലാതാക്കിയതിനെ തുടര്‍ന്നാണ് ഉപരോധം നീക്കിയത്. മേഖലയിലെ ഒരു രാജ്യത്തിന്‍െറ ആണവ ശേഷിയാണ് ഇതിലൂടെ ഇല്ലാതായത്. വേറൊരു മാറ്റവുമുണ്ടായിട്ടില്ല. തങ്ങളുടെ സഖ്യ കക്ഷികളുമായും സുഹൃത്തുക്കളുമായും സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് വ്യോമ താവളത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും ജോണ്‍ കെറി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.