സാക്കിര്‍ നായിക്കിനെതിരായ നീക്കം സംഘ്പരിവാര ഗൂഢാലോചനയുടെ ഭാഗം –സോഷ്യല്‍ ഫോറം
text_fieldsദമ്മാം: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നടത്തുന്ന നീക്കങ്ങള്‍ ആര്‍.എസ്.എസ്, സംഘ്പരിവാര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബംഗ്ളാദേശിലെ ധാക്കയില്‍ നടന്ന ആക്രമണവുമായി സാക്കിര്‍ നായിക്കിനെ കൂട്ടിയോജിപ്പിക്കാന്‍ സംഘപരിവാര സംഘടനകള്‍ വിലക്കെടുത്ത ചില മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍.എസ.്എസ് കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാരും എന്‍.ഐ.എയും നടപ്പാക്കുന്നത്. പീസ് ടിവിയിലൂടെ സാകിര്‍ നയിക് ഇന്ത്യാ രാജ്യത്തിലെ നിയമ വ്യവസ്ഥക്ക് അനുസരിച്ച് ഇസ്ലാമിക അധ്യാപനങ്ങള്‍ എത്തിക്കുകയും വിവിധ മത നേതാക്കളുമായി സ്നേഹ സംവാദം നടത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങളിലൂടെ നിരവധിയാളുകള്‍ ഇന്ത്യയിലുള്‍പ്പെടെ ഇസ്ലാമിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഇതില്‍ വിറളിപൂണ്ട സംഘ്പരിവാര ഫാഷിസ്റ്റുകള്‍ തുറന്നു വിട്ട കെട്ടുകഥകളാണ് സാകിര്‍ നായിക്കിനെതിരെയുള്ള തീവ്രവാദ ആരോപണം. രാജ്യത്ത് കലാപങ്ങള്‍ വിതക്കുകയും സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്ത തീവ്ര ഹിന്ദുത്വവാദികള്‍ക്ക് രാജ്യത്ത് വീരപരിവേശം ലഭിക്കുകയും ചെയ്യുന്നു. സംഘ്പരിവാരത്തിന്‍െറ നോട്ടപ്പുള്ളികളായ മുസ്ലീം നേതാക്കന്‍മാരുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് സാക്കിര്‍ നായിക്. സംഘ്പരിവാരത്തിനെതിരായി ശബ്ദിച്ചതിന്‍െറ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനി ഭരണകൂട ഭീകരതക്കിരയായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജയിലറക്കുള്ളിലാണ്. ഇത്തരത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ മൗനം അവലംബിച്ചാല്‍ ഇനിയുമൊരുപാട് സാക്കിര്‍ നായിക്മാര്‍ ജയലറക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ടി വരമെന്നും യോഗം അഭിപായപ്പെട്ടു. അലിയാര്‍ കോതമംഗലം അധ്യക്ഷത വഹിച്ചു. റഹിം വടകര, ശരീഫ് കോട്ടയം, മന്‍സൂര്‍ പൊന്നാനി, അഹമ്മദ് കബീര്‍, അബ്ദുല്‍ ലത്തീഫ് പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.