Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമില്‍ പട്ടാമ്പി...

ദമ്മാമില്‍ പട്ടാമ്പി സ്വദേശി  ഉറക്കത്തില്‍ മരിച്ചു 

text_fields
bookmark_border
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. പട്ടാമ്പി പള്ളിപ്പുറം ഇബ്രാഹിം കുട്ടിയുടെ മകന്‍ സൈനുദ്ദീന്‍ (33 ) ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ സമയമായിട്ടും ഉണരാതിരുന്നപ്പോള്‍ കൂടെയുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. ദമ്മാം ടയോട്ടയിലെ താജ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ആറു മാസം മുമ്പാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. 
 ദുബൈയില്‍ രണ്ടു വര്‍ഷവും സൗദിയില്‍ ഏഴ് വര്‍ഷവുമായി ജോലി ചെയ്തു. സഹോദരങ്ങളായ ഇബ്രാഹിം, സലീം എന്നിവര്‍ ദമ്മാം ജലവിയ്യയിലുണ്ട്. പരേതയായ ഖദീജയാണ് ഉമ്മ. ഭാര്യ നൂര്‍ജഹാന്‍.  മകള്‍: രിഫ. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍. നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാജൂം എന്നിവര്‍ നേതൃത്വം നല്‍കുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi obit
Next Story