Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉത്സവഭരിതം ചെങ്കടല്‍...

ഉത്സവഭരിതം ചെങ്കടല്‍ തീരത്തെ ഉല്ലാസകേന്ദ്രങ്ങള്‍

text_fields
bookmark_border
ഉത്സവഭരിതം ചെങ്കടല്‍ തീരത്തെ ഉല്ലാസകേന്ദ്രങ്ങള്‍
cancel
camera_alt????????????????????? ??????? ????????? ??????? ?????. ????????????????? ??????????? ????
ജിദ്ദ: ഉല്ലാസത്തിന്‍െറ ദിനങ്ങളാഘോഷിക്കാന്‍ ചെങ്കടല്‍തീരം അണിഞ്ഞൊരുങ്ങിയതോടെ ജിദ്ദയിലെ കോര്‍ണിഷിലത്തെുന്നവരുടെ തിരക്കുമേറി. വേനലവധിയായതിനാല്‍ ജിദ്ദക്കകത്തും പുറത്തും ഗള്‍ഫ് നാടുകളിലുമുള്ള നിരവധി പേരാണ് കുടുംബസമ്മേതവും അല്ലാതെയും ഇവിടെയത്തെുന്നത്. ഉല്‍സവ സീസണ്‍ ആയതിനാല്‍  വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റിക്ക് കീഴില്‍ ശുചീകരണത്തിനും പ്രദേശത്ത് ആവശ്യമായ അറ്റകുറ്റ പണികള്‍ക്കും കൂടുതല്‍ ആളുകളെ നിയോഗിച്ചിട്ടുണ്ട്.  പുന്തോട്ടങ്ങളും  നടപ്പാതകളും ഇരിപ്പിടങ്ങളും   അലങ്കരിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും കുട്ടികള്‍ക്ക് വിവിധ തരം വിനോദങ്ങളിലേര്‍പ്പെടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. 
വടക്ക് ഭാഗത്ത് 110000 ചതുരശ്ര മീറ്ററിലുള്ള ദഹ്ബാന്‍ കടല്‍തീരത്തും തെക്ക് ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ നീളത്തിലുള്ള ¥ൈസഫ് തീരത്തും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തെക്ക് വടക്ക് കോര്‍ണിഷുകളില്‍ ഓപണ്‍ ഉല്ലാസകേന്ദ്രങ്ങളും സ്വകാര്യ റിസോര്‍ട്ടുകളുമുണ്ട്. ഇവിടങ്ങളില്‍ നല്ല തിരക്കാണ്. കടല്‍ കര വിപുലീകരണ പദ്ധതിയുടെ ഭാഗമായി കോടികള്‍ ചെലവഴിച്ചാണ് സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന  പദ്ധതികള്‍ മുനിസിപ്പാലിറ്റി കോര്‍ണിഷില്‍ നടപ്പിലാക്കിയത്.
സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് വടക്ക് കോര്‍ണിഷാണ്. ഈ ഭാഗങ്ങളിലെ ഹോട്ടലുകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം നല്ല തിരക്കാണ്. പ്രദേശത്ത് 102 ഹോട്ടലുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ 25000ത്തിലധികം വരുന്ന താമസകേന്ദ്രങ്ങളുമുണ്ട്. മിക്ക ഹോട്ടലുകളിലും ബുക്കിങ് 90 ശതമാനം കവിഞ്ഞിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങളും ട്രാവല്‍ ഏജന്‍സികളും റെന്‍റ് എ കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ട്. പത്ത് കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്നതാണ് ശറമു അബ്ഹുര്‍. ഇവിടെങ്ങളില്‍  ബോട്ട് യാത്രക്കും മറ്റ് വിനോദ പരിപാടികള്‍ക്കും സൗകര്യമുണ്ട്. സന്ദര്‍ശകരുടെ തിരക്ക് കണ്ട് മുനിസിപ്പാലിറ്റി കോര്‍ണിഷിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി തട്ടുകടകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷാ നിരീക്ഷണത്തിനും ട്രാഫിക്ക് നിയന്ത്രണത്തിനും കൂടുതല്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യകേന്ദ്രങ്ങളിലേയും പൊതു സ്ഥലങ്ങളിലെ ശുചിത്വം നിരീക്ഷിക്കാനും അനധികൃത ഭക്ഷ്യവസ്തു വില്‍പന തടയാനും  നിരവധി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi tourism
Next Story