Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 4:38 PM IST Updated On
date_range 26 July 2016 4:38 PM ISTഭക്ഷണമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ലുലുവിന്‍െറ സഹായം
text_fieldsbookmark_border
ദമ്മാം: ശമ്പളവും ഭക്ഷണവുമില്ലാതെ ലേബര്‍ ക്യാമ്പില്‍ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ സഹായ ഹസ്തം. ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയയിലെ കോണ്‍ട്രാക്റ്റിങ് കമ്പനി 1300 ഓളം തൊഴിലാളികള്‍ക്ക് ഖോബാര്‍ ശാഖയില്‍ നിന്ന് രണ്ടു തവണയും അരിയും പല വ്യഞ്ജനങ്ങളും നല്‍കിയത്.
ഏഴു മാസത്തോളമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികളില്‍ 700 ഓളം പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ 100 മലയാളികളുമുണ്ട്. ജോലിയില്ലാതായതോടെ ശമ്പളം നല്‍കുന്നത് കമ്പനി നിര്‍ത്തി. മൂന്നു മാസമായി ഭക്ഷണത്തിനുള്ള പൈസയും നല്‍കുന്നില്ല. താമസ സ്ഥലത്ത് കാന്‍റീനുണ്ടായിരുന്നതും പൂട്ടി.
സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സഹായം കൊണ്ടാണ് തൊഴിലാളികള്‍ പിടിച്ചു നില്‍ക്കുന്നത്. 25 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ വരെ ഇവിടെയുണ്ട്. ആനുകൂല്യങ്ങളോ ശമ്പള കുടിശ്ശികയോ നല്‍കാന്‍ കമ്പനി ഉടമകള്‍ തയാറാകുന്നില്ല. സ്വന്തം ടിക്കറ്റില്‍ വേണമെങ്കില്‍ പോകാമെന്നാണ് അവരുടെ നിലപാടെന്ന് തൊഴിലാളികള്‍ പറയുന്നു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ കുറേ പേരുണ്ട്.
അവരോട് ഇഖാമയുടെ പിഴ അടച്ച് പുതുക്കി ടിക്കറ്റ് എടുത്താല്‍ എക്സിറ്റ് അടിച്ചു തരാമെന്നാണ് അധികൃതര്‍ പറയുന്നത്. ആന്ധ്ര സ്വദേശിയായ തൊഴിലാളി മൂന്നു മാസം മുമ്പ് ക്യാമ്പില്‍ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഇതുവരെ നാട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. കമ്പനി അധികൃതര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ഇന്ത്യന്‍ എംബസി, വിദേശ കാര്യ മന്ത്രാലയം, എം.പിമാര്‍ എന്നിവര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും ഇതുവരെ കാര്യമായ ഇടപെടലുണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ തൊഴിലാളികളുശട ബന്ധുക്കള്‍ ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ ദര്‍ണ നടത്തിയിരുന്നു. വൈകാതെ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കിയ വാഗ്ദാനം. ഇതു സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊഴിലാളികളുടെ ദുരിതത്തെ കുറിച്ച് വിവരം ലഭിച്ച ലുലു അധികൃതര്‍ ചെയര്‍മാന്‍ യൂസുഫലിയുമായി ബന്ധപ്പെട്ട് സഹായം നല്‍കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ രണ്ടു തവണയായി അരി, എണ്ണ, മസാലപ്പൊടികള്‍, പരിപ്പ്, ആട്ട തുടങ്ങിയ സാധനങ്ങളാണ് നല്‍കിയത്. ആവശ്യമാണെങ്കില്‍ ഇനിയും സഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story