അമിത വേഗത; പിടിയിലാകുന്നത് ദിനം പ്രതി 75 പേര്‍
text_fieldsറിയാദ്: മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ച് 75 പേര്‍ ദിവസവും പിടിയിലാകുന്നുണ്ടെന്ന് റിയാദ് ട്രാഫിക് വക്താവ് കേണല്‍ ത്വാരിഖ് അല്‍റുബൈആന്‍ പറഞ്ഞു. അമിതവേഗതക്ക് പിടികൂടിയാല്‍ നേരത്തെ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. മുമ്പും അമിതവേഗത രേഖപ്പെടുത്തിയായി കണ്ടാല്‍ ട്രാഫിക് വകുപ്പിന് കീഴിലെ പ്രത്യേക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജറാക്കും. പിഴയോ, തടഞ്ഞുവെക്കലോ, അവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ഉണ്ടാകും. 160 കിലോമീറ്റും കവിഞ്ഞ് വാഹനമോടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ റദ്ദാക്കുന്ന ശിക്ഷ നാല് മാസം മുമ്പ് വിവിധ മേഖലകളില്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് മൊബൈലില്‍ വിവരം നല്‍കുകയും ട്രാഫിക് വകുപ്പില്‍ ഹാജറാകാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഹാജറായിട്ടില്ളെങ്കില്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയ വിവരമറിയിച്ചു സന്ദേശം അയക്കും. നിയമം ലംഘനം നടത്തിയ ആള്‍ ട്രാഫിക് ഓഫീസില്‍ ഹാജറാകുകയും പിഴ വിധിക്കുകയും ചെയ്യുന്നതുവരെ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.