ഹോട്ടലുകളില്‍ മാംസത്തിന്‍െറ വിവരം പ്രദര്‍ശിപ്പിക്കണം
text_fieldsജിദ്ദ: ഹോട്ടലുകളിലും മത്ബഖുകളിലും ഉപയോഗിക്കുന്ന ഇറച്ചി സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം ഉത്തരവിട്ടു.
ഇതുസംബന്ധിച്ച അറിയിപ്പ് മുഴുവന്‍ പട്ടണങ്ങളിലെയും നഗരസഭകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിര്‍ദേശം നിര്‍ബന്ധമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. ഉപയോഗിക്കുന്ന മാംസം, മത്സ്യം എന്നിവയുടെ ഉത്പാദന കേന്ദ്രം, ഇറക്കുമതി ചെയ്തതാണോ, ഫ്രഷ് ആണോ, ശീതികരിച്ചതാണോ തുടങ്ങിയ വിവരങ്ങള്‍ എഴുതിവെക്കണം. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ആരോഗ്യസുരക്ഷ സംരക്ഷണവുമാണ് ഇതിലുടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ ഗ്രാമമന്ത്രാലയം പറഞ്ഞു.
ചില സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മത്ബഖുകളിലും ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മാംസവും മല്‍സ്യവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.