അമീര്‍ മുഹമ്മദ് അമേരിക്കയിലേക്ക്; നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കും
text_fieldsദമ്മാം: രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അമേരിക്കയിലേക്ക്. രാജ്യത്തിന്‍െറ വിദേശകാര്യ നയവും പുതിയ സാമ്പത്തിക വീക്ഷണവും ആണ് സന്ദര്‍ശനത്തിലെ അജണ്ടയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍ണായകമായ നിരവധി കരാറുകള്‍ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്. ദിവസങ്ങളോളം നീളുന്ന സന്ദര്‍ശനത്തില്‍ സിറിയയിലെ ആഭ്യന്തര യുദ്ധം, ഐ.എസിനെതിരായ സൈനിക നടപടികള്‍, യമനിലെ സംഘര്‍ഷം എന്നിവ ചര്‍ച്ചയാകും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബരാക് ഒബാമ ഉള്‍പ്പെടെ അമേരിക്കന്‍ ഭരണതലത്തിലെ ഉന്നതരുമായും ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസ്, സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ്, പെന്‍റഗണ്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും.
പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ നഗരങ്ങളിലേക്ക് അമീര്‍ മുഹമ്മദ് യാത്ര ചെയ്യുമെന്നാണ് സൂചന. ന്യൂയോര്‍ക്, വാഷിങ്ടണ്‍, ലോസ് ആഞ്ചലസ് നഗരങ്ങളാണ് പരിഗണനയിലുള്ളതത്രെ. ന്യൂയോര്‍ക്കിലെ ഒരു ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനവുമായും ചര്‍ച്ചയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.