അഞ്ച് തൊഴിലുകള്‍ കൂടി സൗദികള്‍ക്ക് മാത്രമാകുന്നു
text_fieldsറിയാദ്: വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി പുതിയ നാല് തൊഴില്‍ മേഖലകൂടി സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹന വില്‍പന കമ്പനികള്‍, വാഹനം വാടകക്ക് നല്‍കുന്ന ‘റെന്‍റ് എ കാര്‍’ സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍, പച്ചക്കറി വിപണി, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയാണ് മൊബൈല്‍ കടകള്‍ക്ക് പിറകെ അടുത്തഘട്ടത്തില്‍ സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിട്ടുള്ളത്.
വാഹനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വില്‍പന നടത്തുന്ന വന്‍കിട ഏജന്‍സികളും ബഹുരാഷ്ട്ര കമ്പനികളും ഉപയോഗിച്ച വാഹനങ്ങള്‍ വില്‍പന നടത്തുന്ന സ്വദേശി സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിന് കീഴില്‍ വരും.
വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന റെന്‍റ് എ കാര്‍ സ്ഥാപനങ്ങളാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ പട്ടികയിലുള്ള മറ്റൊരു സ്ഥാപനം. സ്വദേശികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള എല്ലാ മേഖലയിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. സ്വര്‍ണക്കടകളിലും പച്ചക്കറി വിപണിയിലും സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തഘട്ടത്തോടെ ഈ മേഖലയില്‍ 100 ശതമാനം സ്വദേശികള്‍ക്കായി നീക്കിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.