‘ഖുബ്സി’ന്‍െറ സബ്സിഡി എടുത്തുകളയണമെന്ന് ശൂറ അംഗം
text_fieldsറിയാദ്: ഭക്ഷ്യസാധനങ്ങള്‍ക്ക് സൗദി സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി എടുത്തുകളയണമെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. സാമി സൈദാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഖുബ്സിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി എടുത്തുകളഞ്ഞ് രണ്ട് റിയാലാക്കി വില ഇരട്ടിപ്പിച്ചാലും ജനങ്ങള്‍ക്ക് അത് പ്രയാസം സൃഷ്ടിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ധനികര്‍ക്കും ദരിദ്രര്‍ക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ലഭിക്കുന്ന രീതിയാണുള്ളത്. മറിച്ച് അര്‍ഹരായവര്‍ക്ക് മാത്രം സഹായം ലഭിക്കുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത്.
ഖുബ്സ് ഉണ്ടാക്കുന്ന പൊടിക്ക് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നതിനാലാണ് ഒരു റിയാലിന് അത് വില്‍ക്കുന്നത്. വിലക്കുറവ് ദുരുപയോഗത്തിന് കാരണമാവുന്നുണ്ട്. ചിലര്‍ കാലികള്‍ക്ക് ഭക്ഷണമായി പോലും ഇതുപയോഗിക്കുന്നു. പലരും മാലിന്യക്കൊട്ടയില്‍ തള്ളുന്നു. ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി ഒഴിവാക്കുന്നതിലൂടെ ചെലവുചുരുക്കല്‍ നടപ്പാക്കാനാവും. അര്‍ഹരായ സ്വദേശി ദരിദ്രക്ക് കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് ധനസഹായം ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങള്‍ക്കും വൈദ്യുതി, ശുദ്ധജലം എന്നിവക്കും നല്‍കുന്ന സബ്സിഡിയും ഘട്ടംഘട്ടമായി എടുത്തുകളയണമെന്നും ഡോ. സാമി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.