കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: മുഖ്യമന്ത്രിയുടേത് പ്രഖ്യാപനത്തില്‍ ഒതുങ്ങുമെന്ന് സമീപവാസികളുടെ ഗള്‍ഫ് കൂട്ടായ്മ
text_fieldsജിദ്ദ: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനത്തിന് ഇനിയും ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവന മുന്‍കാല പ്രഖ്യാപനങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും അതിനപ്പുറം ഒന്നും സംഭവിക്കില്ളെന്നും മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന്‍ (മേവ) അഭിപ്രായപ്പെട്ടു. 2004-ല്‍ എ.കെ ആന്‍റണിയും 2005 ല്‍ ഉമ്മന്‍ ചാണ്ടിയും 2006 മുതല്‍ 2011 വരെ വി.എസ് അച്യുതാനന്ദനും 2011 മുതല് 2016 വരെ വീണ്ടും ഉമ്മന്‍ ചാണ്ടിയും ഇത്തരം പ്രസ്താവനകള്‍ നടത്തിയതാണ്. മാത്രവുമല്ല 2010 ല്‍ വി.എസ് ഗവണ്‍മെന്‍റിന്‍െറ കാലത്ത് ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക ഓഫീസ് തന്നെ കരിപ്പൂരില്‍ തുറന്നിരുന്നു. റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനായിരുന്നു അന്ന് ഓഫീസ് ഉല്‍ഘാടനം ചെയ്തത്. 2012 ല്‍ ഭൂമി ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ചെയര്‍മാനാക്കി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും അടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും ഇക്കാലം വരെ ഒരിഞ്ച് മണ്ണും കൂടുതലായി കരിപ്പൂരില്‍ നിന്ന് ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പുതുമയൊന്നുമില്ളെന്നും എയര്‍പോര്‍ട്ടിന് സമീപത്ത് വസിക്കുന്നവരുടെ ഗള്‍ഫ്കൂട്ടായ്മ അഭിപ്രായപ്പെട്ടു.
പരിസരവാസികള്‍ കഴിഞ്ഞ 12 തവണയും ഭൂമി വിട്ട് കൊടുത്താണ് എയര്‍പ്പോര്‍ട്ട് യാഥാര്‍ഥ്യമായത്. അപ്പോഴെല്ലാം പ്രഖ്യാപിച്ച പാക്കേജുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ പോകുന്ന 137 ഏക്കര്‍ നിലനില്‍ക്കുന്നത് പളളിക്കല്‍ പഞ്ചായത്തിലാണ്. ആ ഭൂമി ഏറ്റെടുക്കന്നതിലൂടെ കരിപ്പൂരിലെ റണ്‍വേ വികസിപ്പിക്കാന്‍ സാധിക്കില്ല. റണ്‍വേ വികസനം അനിവാര്യമാണെങ്കില്‍ അതിന് ആവശ്യമായ സ്ഥലം എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ കൈവശം ഉണ്ടെന്നിരിക്കെ അനാവശ്യമായ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല. മുന്‍കാലങ്ങളില്‍ കരിപ്പൂരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. നഷ്ടപരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അവരില്‍ ആരിലൊക്കെ, എത്രയൊക്കെ എത്തി എന്ന് മനസ്സിലാക്കാനുള്ള വിശാല മനസ്സ് സര്‍ക്കാറുകള്‍ക്കുണ്ടാവണം. അല്ലാതെ ഭൂമി വേണമെന്ന് പറഞ്ഞ് കരിപ്പൂരിലേക്ക് വന്നാല്‍ മുന്‍കാല മുഖ്യമന്ത്രിമാരുടെ പാഴ്വാക്കുകളുടെ തുടര്‍ച്ചായായി ഈ പ്രഖ്യാപനവും മാറും എന്ന് മുഖ്യന്ത്രി തിരിച്ചറിയണം. ജനങ്ങളോടുള്ള വാക്ക് പാലിച്ച് ഇക്കാലമത്രെയും ഉണ്ടായിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാനുളള നടപടികളാണ് സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇഛാശക്തിയുള്ള സര്‍ക്കാര്‍ അതിനാണ് ശ്രമിക്കേണ്ടത്. പന്ത്രണ്ട് വര്‍ഷമായി കരിപ്പൂര്‍ നിവാസികള്‍ നടത്തികൊണ്ടിരിക്കുന്ന ചെറുത്ത് നില്‍പ്പ് സമരം ശക്തമായി തുടരും. സമരമസമിതിക്ക് എല്ലാവിധ പിന്തുണയും മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന്‍ ഭാഗത്ത് നിന്നുണ്ടാവുമെന്നും സംഘടന അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.