മദീനയില്‍ മലയാളി വനിതകളുടെ ഇഫ്താര്‍ വിരുന്ന്
text_fieldsമദീന: വിശ്വാസികളെ നോമ്പു തുറപ്പിക്കാന്‍ അറബ് വംശജര്‍ മല്‍സരിക്കുന്നതിനിടയില്‍ മസ്ജിദുന്നബവിയുടെ മുറ്റത്ത് മലയാളിവനിതകളും ഇഫ്താറൊരുക്കി മാതൃകയാവുന്നു. കെ.എം. സി.സിയുടെ വനിതാവിഭാഗമാണ് പ്രവാചക നഗരിയില്‍ നോമ്പ് തുറക്കാനത്തെുന്നവര്‍ക്ക് സ്നേഹപൂര്‍വ്വം ആഥിത്യമേകുന്നത്. നാല് വര്‍ഷത്തോളമായി മസ്ജിദുന്നബവിയുടെ 26ാം ഗേറ്റിനടുത്ത് ഒരു കുട്ടം മലയാളി വനിതകള്‍ അറബ് രീതിയിലുള്ള ഭക്ഷണത്തോടൊപ്പം കേരളീയ വിഭവങ്ങളും ഒരുക്കി അതിഥികളെ സല്‍കരിക്കുന്നു. മദീനയിലത്തെുന്ന മലയാളി ഉംറ തീര്‍ത്ഥാടകരും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകളും പ്രവാസി വനിതകളും ഈ സുപ്രയിലെ അഥിതികളായി എത്താറുണ്ട്. വൈകുന്നേരം നാലരയോടെ തുടങ്ങുന്ന ഒരുക്കങ്ങള്‍ മഗ്രിബ് ബാങ്ക് വിളി വരെ തുടരും. ദിവസം 150 ഓളം പേരെ ഇവര്‍ നോമ്പ് തുറപ്പിക്കുന്നു.
സംസം, ഈത്തപ്പഴം,തൈര്,റൊട്ടി,എന്നിവക്ക് പുറമേ വിവധ ഇനം ജ്യുസുകളും,പഴ വര്‍ഗങ്ങളും വിവിധ ഇനം കേക്കുകളും,കേരളീയ ബിരിയാണിയടക്കം നിരവധി വിഭവങ്ങളാണ് ഈ സുപ്രയിലുണ്ടാവുക. അഥിതികളെ സ്വീകരിക്കാനായി കെ.എം.സി.സി.വനിതാ വളണ്ടിയര്‍മാരായ സമിയ മഹ്ബൂബ്, റൂബി സ്വാലിഹ്, സുമയ്യ നാസര്‍, സബീന റഷീദ് എന്നിവരും ഇവരുടെ കുട്ടികളും കെ.എം.സി.സി നേതാക്കളും രംഗത്തുണ്ടാവും . ആതിഥേയത്വത്തിന് പേര് കേട്ട പ്രവാചക നഗരിയില്‍ നോമ്പ് തുറപ്പിക്കാന്‍ സ്വദേശികളുടെയും വിദേശികളുടെയും മത്സരമാണ് മസ്ജിദു നബവിയില്‍. ഹറമിലേക്കുള്ള പാതയോരങ്ങള്‍ മുതല്‍ ഇത് കാണാം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ആളുകളുടെ കൈ പിടിച്ചു തങ്ങളുടെ സുപ്രയിലേക്ക് ക്ഷണിച്ചിരുത്താനുള്ള മത്സരമാണ് ഇവിടെ.
മലയാളികള്‍ ഉള്‍പെടെ നിരവധി സഘടനകളും വ്യക്തികളും ഹറമില്‍ നോമ്പ് തുറപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍ സുപ്ര ഒരു പക്ഷെ മദീനയിലാവും. ഹറമിലെ മൊത്തം നോമ്പ് തുറയുടെ സുപ്രയുടെ നീളമെടുത്താല്‍ 12 കിലോമീറ്റര്‍ അധികം ദൂരം വരുമെന്നാണ് കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.