സഞ്ചാരികളെ നോമ്പു തുറപ്പിക്കാന്‍ സകുടുംബം അവരത്തെുന്നു
text_fieldsയാമ്പു: സഞ്ചാരികളെ നോമ്പു തുറപ്പിക്കാന്‍ സകുടുംബം പള്ളിയിലത്തെുന്ന അറബ് കുടുംബം റമദാനിന്‍െറ ഹൃദ്യത വിളംബരം ചെയ്യുന്നു. ജിദ്ദ- യാമ്പു ഹൈവെ റോഡിലെ അപുര്‍വ മാതൃകയില്‍ രൂപകല്‍പന ചെയ്ത പള്ളിയിലാണ് വ്യത്യസ്ത ഇഫ്താര്‍ അനുഭവം. യറോയല്‍ കമീഷനിലെ വിശാലമായ ചൈന ഹാര്‍ബര്‍ പാര്‍ക്ക് കഴിഞ്ഞാല്‍ യാമ്പു ടൗണ്‍ എത്തുന്നതിനിടയില്‍ വിജനമായി കിടക്കുന്ന റോഡരികില്‍ തലയെടുപ്പോടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പള്ളിയുണ്ട്. സുലൈമാന്‍ ദഖീലുല്ല അത്തസാവീ എന്ന സ്വദേശി പണി കഴിപ്പിച്ച ഈ പള്ളി കോട്ടയെ അനുസ്മരിപ്പിക്കുന്നതാണ്. കരിങ്കല്ലുകളില്‍ തീര്‍ത്ത ചുമരുകള്‍ക്ക് മുകളിലെ മേല്‍കൂരകള്‍ ഈത്തപ്പനത്തടിയില്‍ മാത്രം നിര്‍മിച്ചതാണ്. പള്ളിക്ക് അകത്തും വലിയ കരിങ്കല്‍ തൂണുകള്‍ കാണാം. ശീതീകരണ യന്ത്രങ്ങള്‍ ഉണ്ടെങ്കിലും മേല്‍കൂര മരമായതിനാല്‍ മരുഭൂമിയിലെ ഉഷ്ണത്തെ അത് പ്രതിരോധിക്കുന്നു. മഴ പെയ്താല്‍ വെള്ളം ഈത്തപ്പന പാത്തിയിലൂടെ പുറത്തേക്ക് പോകാന്‍ സംവിധാനമുണ്ട്. ഹൈവെ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ നമസ്കാര സമയമായാല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ള ഈ പള്ളിയുടെ അരികെ നിറുത്തി നമസ്കാരം നിര്‍വഹിക്കുന്നു. റമദാനില്‍ ഈ പള്ളിയില്‍ നോമ്പ് തുറക്കത്തെുന്ന യാത്രക്കാര്‍ക്ക് ഹൃദ്യമായ വിരുന്നൊരുക്കാന്‍ ഒരു സ്വദേശി കുടുംബം മുഴുവനായി ഇവിടെ കാത്തിരിക്കുന്നുണ്ടാവും. കുടുംബത്തിലെ കാരണവരായ അറബിയും അവരുടെ അടുത്ത ബന്ധുക്കളും മക്കളും അടക്കം പതിനഞ്ചോളം പേരാണ് ഇവിടെ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. വീട്ടില്‍ തയാറാക്കിയ സൂപ്പ്, പഴച്ചാറുകള്‍, കബ്സ തുടങ്ങിയവയെല്ലാം ഈ കുടുംബം ദിവസവും കൊണ്ടുവരുന്നു. കുടുംബത്തിലെ കാരണവര്‍ തന്നെ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിക്കുന്നു. പുരുഷന്മാരായ കുടുംബാംഗങ്ങള്‍ മുഴുവന്‍ വിദേശികളായ വഴിയാത്രക്കാരോടൊപ്പം ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നു. പള്ളിയിലെ സംഘടിത നമസ്കാരത്തിന് നേതൃത്വം വഹിക്കുന്നതും ഈ അറബി കുടുംബത്തിലെ കാരണവര്‍ തന്നെ.
നമസകാര ശേഷം ആകര്‍ഷണീയമായ ഈ പള്ളിയുടെ വിശാലമായ അങ്കണത്തില്‍ പ്രവാസികളോടൊപ്പം കുടുംബം ഒത്തുകൂടി ആശയ വിനിമയം നടത്താന്‍ സമയം ചെലവഴിക്കും. അപ്പോള്‍ കുടുംബത്തിലെ കാരണവര്‍ തന്നെ ഒരു കപ്പ് അറേബ്യന്‍ കാപ്പിയും ഈത്തപ്പഴവും എല്ലാവര്‍ക്കും വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.