ഭീകര ബന്ധം: രണ്ടു സ്വദേശികള്‍ക്ക് വധശിക്ഷ
text_fieldsറിയാദ്: വിമാനം റാഞ്ചലുള്‍പ്പെടെ വിവിധ ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കൈവശം വെക്കുകയും ചെയ്ത കുറ്റങ്ങള്‍ക്ക് പിടിയിലായ രണ്ടു സൗദി പൗരന്മാര്‍ക്ക് റിയാദ് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു.
പ്രതികളിലൊരാളെ ജിദ്ദയില്‍ നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് എകെ 47 തോക്കുകളും ബോംബും കണ്ടെടുത്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കെ വെടിയുതിര്‍ക്കുന്നതിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്. ഇറാഖില്‍ അല്‍ഖാഇദക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രജ്ഞന്മാരേയും വിദ്യാര്‍ഥികളേയും റിക്രൂട്ട്ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് കിട്ടിയ ഡയറിയില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈ തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. വധ ശിക്ഷ വിധിക്കപ്പെട്ട രണ്ടാമനും നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാണ്. സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചതുള്‍പ്പെടെയുള്ള കേസുകളിലാണ് ഇവര്‍ വിചാരണ നേരിട്ടത്. നേരത്തേ സുപ്രീംകോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ട കേസില്‍ വീണ്ടും വിചാരണ നടത്തിയാണ് കോടതി ഇവര്‍ക്ക് വധ ശിക്ഷ വിധിച്ചത്. രാജ്യദ്രോഹം, ബോംബുള്‍പ്പെടെ ആയുധം കൈവശം വെക്കല്‍, ഭീകര സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി വധി ശിക്ഷ നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.