സര്‍വകലാശാലകളില്‍ വന്‍ അഴിച്ചു പണി; ഏഴ് വി.സിമാരെ മാറ്റി
text_fieldsറിയാദ്: രാജ്യത്തെ പ്രമുഖമായ ഏഴു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ മാറ്റി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി.
വിദ്യാഭ്യാസ രംഗത്ത് വന്‍ അഴിച്ചുപണി ലക്ഷ്യമിട്ടുകൊണ്ടാണ് നടപടിയെന്നാണ് സൂചന. മദീന സന്ദര്‍ശിക്കുന്ന സല്‍മാന്‍ രാജാവ് വ്യാഴാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
തീരുമാനം താമസം കൂടാതെ നടപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍വകലാശാല അധികൃതര്‍ക്ക് റോയല്‍ കോര്‍ട്ട് നിര്‍ദേശം നല്‍കി. ഡോ. അഹ്മദ് ബിന്‍ ഹാമിദ് നഖദി (ബീശ), ഡോ. അബ്ദുല്‍ ഫതാഹ് ബിന്‍ സുലൈമാന്‍ മശഅത്ത് (ജിദ്ദ), ഡോ. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍സുവയ്യാന്‍ (ഹഫറുല്‍ ബാതിന്‍), ഡോ. മാരി ബിന്‍ ഹുസൈന്‍ അല്‍ഖഹ്താനി (ജീസാന്‍), ഡോ. ഫാലിഹ് ബിന്‍ റജാഅല്ല അല്‍സലാമി (കിങ് ഖാലിദ്), ഡോ. അബ്ദുറഹ്മാന്‍ ബിന്‍ ഉബൈദ് അല്‍ യോബി (കിങ് അബ്ദുല്‍ അസീസ്), ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ വഹാബ് സമാന്‍ (ത്വാഇഫ്) എന്നിവരാണ് പുതിയ വി.സിമാരായി നിയമിതരായത്.
ഇവരോടെല്ലാം എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കാനും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.