ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം
text_fieldsജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. മക്കയിലും പുണ്യ സ്ഥലങ്ങളിലുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സിംസിം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ ഹജ്ജ് മന്ത്രാലയം, ട്രാന്‍സ്പോര്‍ട്ടിങ് ഓഫീസ്, മുത്വവ്വഫ് സ്ഥാപനങ്ങള്‍, ബസ്സ് കമ്പനികള്‍ എന്നിവര്‍ക്ക് വാഹനങ്ങളുടെ പോക്കുവരവുകള്‍ നിരീക്ഷിക്കാനും കാണാതാവുകയോ അപകടമുണ്ടാവുകയോ കേടാവുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഡ്രൈവറുമായി ബന്ധപ്പെടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.പി.എസ് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ബസ് സ്റ്റേഷനുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍, മക്കയിലേയും മദീനയിലേയും തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവ അടയാളപ്പെടുത്തിയിരിക്കും.
ആവശ്യമാകുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും സീസണ്‍ അവസാനത്തില്‍ അവ ലഭിക്കാനുമുള്ള സംവിധാനവുമുണ്ടാകും. ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരിക്കും ഈ ഉപകരണം. ആന്‍ഡ്രേയ്ഡ് ഫോണുകളിലും ഇതിന്‍െറ വിവരങ്ങള്‍ ലഭ്യമാകും. രാജ്യത്തെ ഗതാഗത നിയമങ്ങളും ഹജ്ജ് വേളയിലെ ഗതാഗതവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഡൈവര്‍മാരെയും ഗൈഡുകളെയും അവരുടെ ഭാഷകളില്‍ ബോധവത്കരിക്കുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.