എണ്ണ വില സ്ഥിരതക്ക് പരിശ്രമിക്കും -സൗദി മന്ത്രിസഭ
text_fieldsറിയാദ്: എണ്ണ വിലയുടെ സ്ഥിരതക്കായി നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു.
ഹൂസ്റ്റണ്‍ നഗരത്തില്‍ നടന്ന ഊര്‍ജ്ജ സമ്മേളനത്തിന്‍െറ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗം ഈ അഭിപ്രായ പ്രകടനം നടത്തിയത്. എണ്ണ വില സ്ഥിരമായി നിര്‍ത്താന്‍ ഉല്‍പാദക രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുമെന്നും ഈ രംഗത്ത് ആവശ്യമായ സഹകരണം നല്‍കുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു.
ഊര്‍ജ്ജ രംഗത്ത് ഭീമന്‍ മുതല്‍ മുടക്ക് നടത്താനും സൗദിക്ക് ഉദ്ദേശ്യമുണ്ട്. ലോകത്തിന്‍െറ ഇന്ധന ഡിമാന്‍റ് പൂര്‍ത്തീകരിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സൗദി വിപണി താല്‍പര്യം പരിഗണിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ നടത്തും.
ഏതെങ്കിലും ഉല്‍പാദന രാജ്യത്ത്് വിപണി ഓഹരി കുറഞ്ഞുപോകുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചതായി സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘അബ്ഷിര്‍’ ഇലക്ട്രോണിക് സംവിധാനം പരിഷ്കരിക്കാനുള്ള ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ തീരുമാനത്തിന് മന്ത്രസിഭ പിന്തുണ പ്രഖ്യാപിച്ചു. ബല്‍ജിയം, സൈപ്രസ് എന്നീ രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാര്‍ ഒപ്പുവെക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.